'അഭിനന്ദനങ്ങൾ'; ബഹിരാകാശം കീഴടക്കി തിരിച്ചിറങ്ങിയ ജെഫ് ബെസോസിനോട് ഇലോൺ മസ്ക്
text_fieldsആദ്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന് അഭിനന്ദനവുമായി സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. ബെസോസും മറ്റ് ക്രൂ അംഗങ്ങളും ലാൻഡ് ചെയ്യുന്നതായി കാണിക്കുന്ന ബ്ലൂ ഒറിജിെൻറ ട്വിറ്റർ വീഡിയോയ്ക്ക് കമൻറായാണ് ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ 'അഭിനന്ദനങ്ങൾ' എന്ന് എഴുതിയത്.
'വെസ്റ്റ് ടെക്സസ് മരുഭൂമിയിൽ മികച്ച ലാൻഡിംഗ്'- എന്നായിരുന്നു ബ്ലൂ ഒറിജിൻ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. യു.എസിലെ വെസ്റ്റ് ടെക്സസ് സ്പേസ് പോർട്ടിലെ വിക്ഷേപണത്തറയിൽനിന്ന് സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിെൻറ ന്യൂ ഷെപ്പേർഡ് എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ബെസോസ് ബഹിരാകാശത്തേക്ക് പറന്നുയർന്നത്.
Congrats!
— Elon Musk (@elonmusk) July 20, 2021
സാധാരണ പൗരൻമാരെയും വഹിച്ചുകൊണ്ട് സ്പെയ്സിലേക്കുള്ള ലോകത്തെ തന്നെ ആദ്യത്തെ പൈലറ്റില്ലാ പറക്കലായിരുന്നു അത്. താഴെ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ന്യൂ ഷെപ്പേർഡിെൻറ നിർമാണം. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിെൻറ 52-ാം വാർഷികത്തിലായിരുന്നു ബെസോസിെൻറയും സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82) എന്നിവരുടെയും ബഹിരാകാശ യാത്ര. 10 മിനുട്ട് 21 സെക്കൻഡുകളായിരുന്നു ആകെ സഞ്ചാരസമയം. യാത്രയുടെ ദൃശ്യങ്ങള്‍ കമ്പനി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
2000ത്തിലായിരുന്നു ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ബെസോസ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി ആരംഭിച്ചത്. അമേരിക്കയിൽനിന്ന് ആദ്യം ബഹിരാകാശത്തേക്കെത്തിയ അലൻ ഷെപ്പേർഡിെൻറ പേരിൽ നിന്നുമാണ് ബ്ലൂ ഒറിജിൻ റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന പേര് നൽകിയിയത്.
ഇൗ യാത്രയോടെ ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്ര നടത്തിയയാളായി ജെഫ് ബെസോസ് മാറി. കഴിഞ്ഞ ജൂലൈ 11ന് ബ്രീട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവുമായിരുന്നു ആദ്യ യാത്ര നടത്തി ചരിത്രം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.