'മനുഷ്യരുമായി ചൊവ്വയിലേക്ക് കുതിക്കും'; സ്റ്റാർഷിപ്പുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇലോൺ മസ്ക്
text_fieldsനിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഭീമാകാരമായ സ്റ്റാർഷിപ്പുകളുടെ ചിത്രം പങ്കുവെച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോൺ മസ്ക്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ചരക്കുകളും ആളുകളെയും എത്തിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ റോക്കറ്റാണ് സ്റ്റാർഷിപ്പുകൾ.
"ഞങ്ങൾ ഉടൻ തന്നെ ഇവ യാഥാർത്ഥ്യമാക്കും," അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി. 'ചൊവ്വയിലേക്ക് സ്റ്റാർഷിപ്പുകൾ' എന്ന് ട്വീറ്റിൽ കമന്‍റായി ചേർത്തിട്ടുമുണ്ട്. 3.60 ലക്ഷത്തോളം ലൈക്കുകൾ ലഭിച്ച ട്വീറ്റിന് താഴെ ആയിരക്കണക്കിന് ആളുകളാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ചിലർ ചൊവ്വയിലേക്കുള്ള ടിക്കറ്റിനും ആവശ്യപ്പെടുന്നുണ്ട്.
We will soon make these real pic.twitter.com/t4z5oNFnwW
— Elon Musk (@elonmusk) December 4, 2021
സ്പേസ്എക്സിന്‍റെ സ്റ്റാർഷിപ്പ് പേടകം 2030 ന് മുൻപ് ചൊവ്വയിൽ ഇറങ്ങുമെന്ന് ഇലോൺ മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോക്കറ്റുകൾക്കായി ഫ്ലോറിഡയിൽ ഒരു ലോഞ്ച്പാഡ് നിർമ്മിക്കാനും സ്പേസ് എക്സ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.