റോക്കറ്റിലെ കരുത്തൻ ‘ഫാൽക്കൺ ഹെവി’ വിക്ഷേപണം വിജയകരം
text_fieldsവാഷിങ്ടൺ: ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ വഹിക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്ന വിശേഷണമുള്ള ‘ഫാൽക്കൺ ഹെവി’ വിജയകരമായി പരീക്ഷിച്ചു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന് ഫ്ലോറിഡയിലെ െകന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ടെസ്ല കാറും വഹിച്ചായിരുന്നു ഫാൽക്കൺ ഹെവി ബഹിരാകാശത്തേക്ക് കുതിച്ചത്.
ഫാൽക്കൺ ഹെവിയുടെ മുകൾ ഭാഗത്താണ് ടെസ്ലലയുടെ സ്പോർട്സ് കാർ ഘടിപ്പിച്ചിരുന്നത്. കാറിൽ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാർമാൻ എന്ന പേരുള്ള പ്രതിമയുമുണ്ട്. ടെസ്ല കാർ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിന്റെ മുകൾ ഭാഗം അതിനൊപ്പമുള്ള എഞ്ചിന്റെ സഹായത്തോടെ ഭൂമിക്കും ചൊവ്വക്കും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കാണ് പോവുക. അതിനുശേഷം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തിൽ ഈ ടെസ്ല കാറും സൂര്യനെ വലം വെച്ചുകൊണ്ടിരിക്കും. പിന്നീട് അത് ചൊവ്വയോട് അടുക്കുകയും ചെയ്യും. 27 എൻജിനുകളാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
ഡേവിഡ് ബോവിെൻറ ‘സ്പേസ് ഒാഡിറ്റി’ എന്ന ആൽബം വിക്ഷേപണ സമയത്ത് ഇതിൽ പ്രദർശിപ്പിച്ചു. ബഹിരാകാശ ഉപകരണ നിർമാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള യു.എസിലെ സ്വകാര്യ കമ്പനിയായ ‘സ്പേസ് എക്സ്’ ഇത്തരമൊരു റോക്കറ്റ് നിർമിക്കാൻ പദ്ധതിയിട്ടതായി 2011ൽ പ്രഖ്യാപിച്ചിരുന്നു. 2013ഒാടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാൽക്കൺ 9 എന്ന റോക്കറ്റ് പരീക്ഷിച്ചിരുന്നെങ്കിലും അതിനെക്കാൾ കൂടുതൽ വാഹക ശേഷിയുള്ളതാണ് ഫാൽക്കൺ ഹെവി.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാൽക്കൺ ഹെവിക്ക് ആദ്യഘട്ടത്തിൽ വേഗം കൂട്ടാനുതകുന്ന മൂന്ന് ബൂസ്റ്ററുകളാണ് ഉള്ളത്. ശക്തിയേറിയ ഇൗ ബൂസ്റ്ററുകളിൽ രണ്ടെണ്ണം പുനരുപയോഗത്തിന് സാധിക്കുന്നവയുമാണ്. ഇതാവെട്ട 27 എൻജിനുകളാൽ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഭ്രമണപഥത്തിെൻറ താഴ്ന്ന വിതാനത്തിൽ 1,40,000 പൗണ്ടിനെക്കാൾ തൂക്കമുള്ള സാധന സാമഗ്രികൾ പൊക്കിക്കൊണ്ടു പോവാനുള്ള ശേഷി ഇൗ ബൂസ്റ്ററുകൾക്കുണ്ട്.
12 മീറ്റർ വ്യാസവും 70 മീറ്റർ ഉയരവുമുണ്ട് ഫാൽക്കൺ ഹെവിക്ക്. റോക്കറ്റിെൻറ പ്രവർത്തനങ്ങൾ ഒപ്പിയെടുത്ത് അയച്ചുതരാൻ ശേഷിയുള്ള കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാ ഗ്രഹത്തിനരികിൽ എത്തുകയാണെങ്കിൽ ഫാൽക്കൺ ഹെവി അതുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നന്നേ വിരളമാണെന്നാണ് കമ്പനിയുടെ അവകാശ വാദം.
#SpaceX's Falcon Heavy: Ride on a fantastic voyage on Tesla to Mars https://t.co/qD9FX0Fg6u pic.twitter.com/CS32ospBWH
— CGTN (@CGTNOfficial) February 7, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.