ചൊവ്വ ലക്ഷ്യമിട്ട് ഫാൽക്കൺ കുതിച്ചു
text_fieldsവാഷിങ്ടൺ: പ്രതീക്ഷാനിർഭരമായ കണ്ണുകളെ സാക്ഷിയാക്കി ‘ഫാൽക്കൺ െഹവി’ വാനിലേക്ക് കുതിച്ചുയർന്നു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന് ആണ് ‘സ്പേസ് എക്സി’െൻറ ഏറ്റവും കരുത്തനായ റോക്കറ്റ് ചൊവ്വക്കടുത്തുള്ള ഭ്രമണപഥം ലക്ഷ്യമിട്ട് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്ന് സഞ്ചാരം ആരംഭിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ റോക്കറ്റ് ആണിതെന്നാണ് ബഹിരാകാശ ഉപകരണ നിർമാണ, ബഹിരാകാശ ഗതാഗത രംഗത്തെ സ്വകാര്യ യു.എസ് കമ്പനിയായ സ്പേസ് എക്സിെൻറ സ്ഥാപകൻ ഇലോൺ മസ്കിെൻറ അവകാശ വാദം. 12 മീറ്റർ വ്യാസവും 70 മീറ്റർ ഉയരവുമുണ്ട് ഫാൽക്കൺ െഹവിക്ക്. റോക്കറ്റിൽ ഘടിപ്പിച്ച ശക്തിയേറിയ ബൂസ്റ്ററുകൾ ആണ് ഇതിെൻറ പ്രധാന സവിശേഷത. 27 എൻജിനുകളാൽ ഇത് ബന്ധിപ്പിച്ചിട്ടുണ്ട്.
ഫാൽക്കൺ ഹെവിയുടെ മുകൾഭാഗത്ത് ടെസ്ല സ്പോർട്സ് കാർ ഘടിപ്പിച്ചിട്ടുണ്ട്. കാറിൽ ബഹിരാകാശസഞ്ചാരിയുടെ വേഷമിട്ട് ‘സ്റ്റാർമാൻ’ എന്ന പ്രതിമയുമുണ്ട്. ടെസ്ല കാർ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിെൻറ മുകൾഭാഗം അതിനൊപ്പമുള്ള എൻജിെൻറ സഹായത്തോടെ ആയിരിക്കും ഭൂമിക്കും ചൊവ്വക്കും ഇടയിലുള്ള ഭ്രമണപഥത്തിലേക്ക് ചേക്കേറുക. അതിനുശേഷം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തിൽ ഈ ടെസ്ല കാറും സൂര്യനെ വലംവെക്കും. പിന്നീട് അത് ചൊവ്വയോട് അടുക്കും. സർക്കാർ സഹായമില്ലാതെ ആദ്യമായാണ് സ്വകാര്യകമ്പനി ഇത്തരമൊരു റോക്കറ്റ് നിർമിക്കുന്നത്. അടുത്ത നൂറ്റാണ്ടോടെ ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കാൻ ആയേക്കുമെന്ന് മസ്ക് അടക്കം ബഹിരാകാശസ്വപ്നങ്ങൾ നെയ്യുന്നവർ കരുതുന്നു. ഇതിനായി പുനരുപയോഗസാധ്യതയുള്ള റോക്കറ്റുകൾ മസ്കിെൻറ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ടെത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.