14 കോടി വർഷം പഴക്കമുളള ദിനോസർ ഫോസിൽ അർജന്‍റീനയിൽ കണ്ടെത്തി
text_fields
ബ്യൂണസ് ഐറിസ്: ദിനോസർ വിഭാഗത്തിൽ ഏറ്റവും പൗരാണികമെന്നു കരുതുന്ന ഫോസിലുകൾ അർജന്‍റീനയിൽ കണ്ടെത്തി. പാറ്റഗോണിയ വനേമഖലയിലാണ് 14 കോടി വർഷംമുമ്പുള്ളവയെന്നു കരുതുന്ന ഫോസിലുകൾ ഗവേഷകർ തിരിച്ചറിഞ്ഞത്. ഭൂമിയിൽ ജീവിച്ച ഏറ്റവും വലിയ ജീവി വർഗമെന്നു കരുതുന്ന ടിറ്റനോസറുകളിൽ പെട്ട 'നിൻജാറ്റിറ്റാൻ സപറ്റായി' വിഭാഗത്തിലെ ദിനോസറിന്‍റെ ഫോസിലാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. 14.5 കോടി മുതൽ 6.5 കോടി വരെ വർഷത്തിനിടയിലുള്ള െക്രറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചത്. കഴുത്തുനീണ്ട മരങ്ങൾ ഭക്ഷിക്കുന്ന വിഭാഗമായിരുന്നു നിൻജാറ്റിറ്റനുകൾ.
അർജന്‍റീനയിലെ ന്യൂക്യൂൻ പട്ടണത്തിനു തെക്കാണ് ഗവേഷണം നടന്ന പ്രദേശം. അപൂർണമായ അസ്തികൂടമാണ് ലഭിച്ചത്. 20 മീറ്ററാണ് ഇൗ വിഭാഗത്തിലെ ദിനോസറുകൾക്ക് ശരാശരി വലിപ്പം. എന്നാൽ, 35 മീറ്ററുകൾ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്നാണ് നിഗമനം. അർജന്‍റീനയിൽ ഈ ഫോസിൽ കണ്ടെത്തിയതോടെ ആദ്യ കാല ടിറ്റനോസറുകൾ ദക്ഷിണാർധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകർ കരുതുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.