'മസ്കേ ദൂരെപ്പോ..' സ്റ്റാർലിങ്ക് ആൻറിന സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ഫ്രാൻസിലെ ഗ്രാമവാസികൾ
text_fieldsഉപഗ്രഹങ്ങൾ മുഖേനയുള്ള ഇൻറർനെറ്റ് ലോകമെമ്പാടുമെത്തിക്കുകയെന്നത് സ്പേസ് എക്സ് ഉടമയും ടെക് ജീനിയസുമായ ഇലോൺ മസ്കിെൻറ ഏറെക്കാലമായുള്ള ആഗ്രഹങ്ങളിലൊന്നാണ്. ആഗ്രഹം നിറവേറ്റാൻ പോകുന്നതിെൻറ ആവേശത്തിലായിരുന്നു അദ്ദേഹം ഇതുവരെ. എന്നാൽ, എല്ലാവരും തന്നെപ്പോലെ ആവേശഭരിതരല്ല എന്ന തിരിച്ചറിവ് മസ്‌കിന് ലഭിച്ചിരിക്കുന്നത് ഫ്രാൻസിൽ നിന്നുമാണ്.
സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനത്തിനായി ആവശ്യമുള്ള കണക്ഷൻ സ്ഥാപിക്കുന്നതിനായി മസ്‌കിന് ലോകമെമ്പാടും ആൻറിനകൾ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും. അതിെൻറ ഭാഗമായി സ്പേസ് എക്സ് അധികൃതർ ഫ്രാൻസിൽ ഒരു ചെറിയ ഗ്രാമത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, മസ്കിെൻറ സ്വപ്നം നിറവേറ്റാനായി തങ്ങളുടെ ഭൂമി ഉപയോഗിക്കുന്നതിനെ അവിടുത്തുകാർ പൂർണ്ണമായും എതിർത്തിരിക്കുകയാണ്.
തങ്ങളുടെ ഭൂമിയിൽ നിന്ന് പുതിയ ആൻറിനകൾ അകറ്റി നിർത്താൻ ഗ്രാമത്തിലെ അധികൃതരും ജനങ്ങളും മസ്കിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതിെൻറ സിഗ്നലുകൾ വലിയ ശാരീരിക അപകടം വരുത്തുമെന്നാണ് അവർ കരുതുന്നത്. "ഈ പ്രോജക്റ്റ് തീർത്തും പുതിയതാണ്. ഈ സിഗ്നലുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമില്ല, "മുൻകരുതൽ എന്ന നിലയിൽ മുനിസിപ്പൽ കൗൺസിൽ അവരോട് (സ്പേസ് എക്സ് സംഘം) വേണ്ടെന്ന് പറഞ്ഞു." - പ്രദേശത്തെ ഡെപ്യൂട്ടി മേയർ നോമി ബ്രോൾട്ട് ഒരു ഇംഗ്ലീഷ് ചാനലിനോട് പറഞ്ഞു.
അതേസമയം, ലോകമെമ്പാടുമായി എല്ലാ വിദൂര പ്രദേശങ്ങളിലും അതിവേഗ ഇൻറർനെറ്റ് നൽകുന്നതിന് ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് മസ്‌ക്. ഇതിനായി, അദ്ദേഹത്തിന് ഭൂമിയിൽ ആൻറിനകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്, അത് സിഗ്നലുകൾ പിടിച്ചെടുക്കാനും കേബിളുകൾ വഴി ബന്ധിപ്പിക്കുന്ന വ്യക്തിഗത ഉപയോക്തൃ ടെർമിനലുകളിലേക്ക് തിരികെ പോകാനും സഹായിക്കും.
മൂന്ന് മീറ്റർ ഉയരമുള്ള ആൻറിനകളെ സംരക്ഷിക്കുന്ന ഒമ്പത് റഡോമുകൾ സ്ഥാപിക്കാൻ കരാറുകാരന് ഇതിനകം ഫ്രാൻസിൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ, വിവിധ മേഖലകളിലായി നടക്കുന്ന എല്ലാ നിർമ്മാണങ്ങളും തടയാൻ അധികൃതർ ഡിസംബറിൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.