മൂന്ന് ഇന്ത്യക്കാർ 2022നകം ബഹിരാകാശത്തേക്ക്
text_fieldsന്യൂഡൽഹി: മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പ ദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ചെലവ് 10,000 കോടി രൂപ. 2022നകം പദ്ധതി നടപ്പാക്കാന ാണ് ശ്രമം. ഏഴു ദിവസത്തെ ബഹിരാകാശ വാസത്തിനാണ് പദ്ധതി. നടപ്പാകുന്ന മുറക്ക്, ബഹിരാകാ ശത്തേക്ക് സ്വന്തം നിലക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേ രിക്ക, ചൈന, റഷ്യ എന്നിവ ഇതിനകം മനുഷ്യരെ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിക്കുകയും തിരിച്ച് ഇറക്കുകയും ചെയ്തു.
ഗഗൻയാൻ പദ്ധതിയുടെ നടത്തിപ്പു ചുമതല ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ െഎ.എസ്.ആർ.ഒക്കാണ്. വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമയെ സോവിയറ്റ് യൂനിയെൻറ സഹായത്തോടെ ഇന്ത്യ ബഹിരാകാശത്ത് അയച്ചത് 1984ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. സോയൂസ് ടി 11ലായിരുന്നു രാകേഷ് ശർമയുടെ യാത്ര. ഗഗൻയാൻ പദ്ധതി പ്രകാരം ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുന്നത് െഎ.എസ്.ആർ.ഒ തനിച്ചാണ്. െഎ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ റോക്കറ്റ് ജി.എസ്.എൽ.വി മാർക്ക് 3 ഇതിന് ഉപയോഗപ്പെടുത്തും. ചന്ദ്രയാൻ, മംഗൾയാൻ പദ്ധതികളെക്കാൾ സങ്കീർണമാണ് ഗഗൻയാൻ. ബഹിരാകാശചാരികളെ സുരക്ഷിതമായി ഭൂമിയിൽ നിശ്ചിത സ്ഥാനത്ത് തിരിച്ചെത്തിക്കുന്നതു വരെയുള്ള ഒാരോ ഘട്ടവും വിജയമാക്കേണ്ട ഉത്തരവാദിത്തമാണ് െഎ.എസ്.ആർ.ഒക്കുള്ളത്.
മൂന്നു പേർക്ക് ബഹിരാകാശത്ത് ദിവസങ്ങൾ തങ്ങാൻ പറ്റുന്ന അന്തരീക്ഷം പേടകത്തിൽ സജ്ജീകരിക്കും. ദൗത്യം പാളിയാലും മനുഷ്യജീവൻ സുരക്ഷിതമാക്കാൻ തക്ക ക്രമീകരണങ്ങൾ ഒരുക്കും. റോക്കറ്റിൽനിന്ന് പേടകം വേർപെടുത്തി കടലിൽ പതിപ്പിക്കാനുള്ള സജ്ജീകരണങ്ങളുണ്ടാവും. ഘർഷണംമൂലം തീ പിടിക്കാത്ത സേങ്കതിക സംവിധാനങ്ങൾ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്നാവും വിക്ഷേപണം.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.