നെപ്ട്യൂണിലെ കാറ്റിെൻറ ചിത്രം ഹബിൾ പിടിച്ചെടുത്തു
text_fieldsവാഷിങ്ടൺ: നെപ്്ട്യൂൺ ഗ്രഹത്തിലെ കാറ്റ് ചുരുങ്ങിയതിന് തെളിവ്. നാസയുടെ ബഹിരാകാശ ദൂരദർശിനിയായ ഹബിളാണ് ഗ്രഹത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട പഠനങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ സാഹചര്യമാണെന്ന് നെപ്ട്യൂണിലേതെന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ മൈക്കൽ വോങ് പറഞ്ഞു.1980ൽ നാസയുടെ ബഹിരാകാശ വാഹനമായ വൊയേജർ 2 ആണ് നെപ്ട്യൂണിലെ കാറ്റ് ആദ്യം കണ്ടെത്തുന്നത്. തുടർന്നിതുവരെ നെപ്ട്യൂണിലുണ്ടായ എല്ലാ മാറ്റങ്ങളും ഒപ്പിയെടുത്തത് ഹബിളായിരുന്നു.
1990െൻറ മധ്യത്തിൽ രണ്ട് വലിയ ചുഴലിക്കാറ്റുകൾ നെപ്ട്യൂണിൽ രുപം കൊണ്ടിരുന്നു. പിന്നീടത് ചുരുങ്ങി. 2015 മുതൽ വീണ്ടും കാറ്റിെൻറ ആവിർഭാവം ഹബിൾ കണ്ടെത്തി. അതും ഇപ്പോൾ ചുരുങ്ങിക്കൊണ്ടിരിക്കയാണെന്നാണ് കണ്ടെത്തിയത്.
ഇത്തരമൊരു ചുഴലിക്കാറ്റിെൻറ ദൃശ്യങ്ങൾ പൂർണമായി പകർത്തുന്നത് ഇതാദ്യമായാണെന്നാണ് നാസ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.