‘ഭീമൻ പക്ഷി’ ഭ്രമണപഥത്തിൽ
text_fieldsബംഗളൂരു: ഇന്ത്യയുടെ ‘ഭീമൻ പക്ഷി’ വിജയകരമായി ഭ്രമണപഥത്തിലെത്തിയ വാർത്തകേട്ടാണ് ഇന്ത്യക്കാർ ബുധനാഴ്ച ഉറക്കമുണർന്നത്. രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങൾക്ക് വേഗം പകരുന്ന, ഐ.എസ്.ആർ.ഒ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.07ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിലെ ഗയാന ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയിൽനിന്നും കുതിച്ചുയർന്നു.
ഫ്രാൻസിെൻറ ശക്തികൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ-അഞ്ച് ആണ്, ‘വലിയ പക്ഷി’യെന്ന ഒാമനപ്പേരിലറിയപ്പെടുന്ന ജിസാറ്റ്-11നെയും ദക്ഷിണ കൊറിയയുടെ ഭൗമ ഉപഗ്രഹമായ ജിയോ-കോപ്സാറ്റ്-രണ്ട് എയെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപിച്ച് 29 മിനിറ്റിനുശേഷം ജിസാറ്റ്-11 റോക്കറ്റിൽനിന്നും വേർപ്പെട്ടു. തുടർന്ന് നാലു മിനിറ്റിനുശേഷം കൊറിയയുടെ ഉപഗ്രഹവും വേർപ്പെട്ടു. 5,845 കിലോ ഭാരമുള്ള ജിസാറ്റ്-11നെ ഭൂമിയിൽനിന്നും 35,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോ സ്റ്റേഷനറി ഒാർബിറ്റിലേക്കാണ് തൊടുത്തുവിട്ടത്. രാജ്യത്ത് 16 ജി.ബി.പി.എസ് വേഗതയിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-11.
ഇന്ത്യയിലെ ഗ്രാമീണമേഖലയെ ഡിജിറ്റൽവത്കരിക്കുക എന്നതാണ് ഉപഗ്രഹത്തിെൻറ ലക്ഷ്യം. ഗ്രാമീണ മേഖലയിൽ ഇൻറർനെറ്റ് സേവനങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും ലഭ്യമാക്കാൻ ജിസാറ്റിെൻറ വിക്ഷേപണം സഹായകമാകും. 15 വർഷത്തെ കാലാവധിയുള്ള ഉപഗ്രഹത്തിന് 1,200 കോടി രൂപയാണ് ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.