അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഗതികോര്‍ജത്തിലുള്ള ഹൈഡ്രജന്‍ അണുക്കള്‍
text_fieldsവാഷിങ്ടണ്‍: ശാസ്ത്രലോകത്തിന് അദ്ഭുതമായി ഉയര്‍ന്ന ഗതികോര്‍ജത്തിലുള്ള ഹൈഡ്രജന്‍ അണുക്കള്‍ (ഹോട്ട് ഹൈഡ്രജന്‍) അന്തരീക്ഷത്തില്‍ കണ്ടത്തെി. അന്തരീക്ഷത്തിലെ തെര്‍മോസ്ഫിയര്‍ മേഖലയിലാണ് ഹോട്ട് ഹൈഡ്രജനെ ഇലനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടത്തെിയത്. തെര്‍മോസ്ഫിയറില്‍ ഹോട്ട് ഹൈഡ്രജന്‍െറ സാന്നിധ്യം ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും പുതിയ ഗവേഷണ മേഖലകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
സാധാരണ ഹൈഡ്രജന്‍ അണുക്കള്‍ ഏറ്റവും ഭാരം കുറഞ്ഞതും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച് ഗ്രഹാന്തര സ്ഥലത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതുമാണ്. ഈ നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് ചൊവ്വയില്‍ പണ്ടുണ്ടായിരുന്ന ജലം അപ്രത്യക്ഷമായതെങ്ങനെ എന്ന സമസ്യക്ക് ഉത്തരം കണ്ടത്തെിയത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്നും ഗ്രാവിറ്റിയെ മറികടന്ന് ഹൈഡ്രജന്‍ ആറ്റം പുറത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സിദ്ധാന്തത്തിന്‍െറ അടിസ്ഥാനത്തില്‍കൂടിയാണ് കൃത്രിമോപഗ്രഹങ്ങളിലും മറ്റും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്നതും.
ഹോട്ട് ഹൈഡ്രജന്‍ ആറ്റം പതിനായിരം കിലോമീറ്റര്‍ ഉയരത്തിലാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്നത് കേവലം 250 കിലോമീറ്റര്‍ അകലത്തിലാണ്. ഇത് അന്തരീക്ഷത്തെക്കുറിച്ച നമ്മുടെ അറിവില്‍ കാര്യമായ വിടവുകളുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലാറ വാല്‍ഡ്രോപ് പറഞ്ഞു. അന്തരീക്ഷ പഠനത്തില്‍ പുതിയ ഗവേഷണ മേഖലകള്‍ തുറക്കുന്നതാണ് പുതിയ കണ്ടത്തെലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗവേഷണ ഫലങ്ങള്‍ നേച്വര്‍ കമ്യൂണിക്കേഷന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.