കൊറോണ വൈറസിന് മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന് പഠനം
text_fieldsസിഡ്നി: കോവിഡ് 19 രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസിന് സ്റ്റൈൻലെസ്സ് സ്റ്റീൽ, മൊബൈൽ സ്ക്രീൻ, ഗ്ലാസ്, പ്ലാസ്റ്റിക്, ബാങ്ക് നോട്ട് എന്നിവയുടെ ഉപരിതലത്തിൽ 28 ദിവസം വരെ നിൽക്കാനാകുമെന്ന് പഠനഫലം.
20 ഡിഗ്രി സെൽഷ്യസിലാണ് വൈറസ് 28 ദിവസം വരെ നിൽക്കുക. താപനില 30 ഡിഗ്രിയായാൽ വൈറസിെൻറ ആയുസ് ഏഴ് ദിവസമായും 40 ഡിഗ്രിയായാൽ 24 മണിക്കൂറായും ചുരുങ്ങും. ആസ്ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസിയുടേതാണ് പഠനഫലം.
അൾട്രവയലറ്റ് രശ്മികളുടെ സാന്നിധ്യമില്ലാത്ത ലാബുകളിൽ മൂന്ന് താപനിലകളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ചൂട് കുടുന്നതിനനുസരിച്ച് വൈറസിെൻറ അതിജീവന നിരക്ക് കുറഞ്ഞു വരുന്നതായും ഗവേഷകർ പറയുന്നു. അതേസമയം, കോട്ടൺ പോലുള്ള വസ്തുക്കളിൽ വൈറസ് ഏഴ് ദിവസമായിരിക്കും നില നിൽക്കുകയെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.