മഞ്ഞുമല ‘ഗൾഫിൽ പോകുന്നു’; അൻറാർട്ടിക്കയിൽ നിന്ന്
text_fieldsദുബൈ: അൻറാർട്ടികയിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു മഞ്ഞുമല യു.എ.ഇയിലേക്ക് വരുന്നു. ദ നാഷ്ണൽ അഡ്വസൈർ ബ്യൂറോ ലിമിറ്റഡാണ് മലയെ മരുഭൂമിയിലേക്ക് എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റ് നിലവിൽ വന്നു. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ മഞ്ഞുമലകൾ ഉപകാരപ്പെടുമോ എന്ന പരീക്ഷണമാണ് നടത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ശാസ്ത്രജ്ഞർ, വിദഗ്ധർ, അൻറാർട്ടിക്കയെക്കുറിച്ചും മഞ്ഞുമലകളെക്കുറിച്ചും സമുദ്രത്തെക്കുറിച്ചും ആഴത്തിൽ അറിവുള്ളവർ എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റി രൂപവത്ക്കരിക്കുന്നുണ്ട്. ഒപ്പം ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും സഹകരണവും തേടുന്നുണ്ട്.
പദ്ധതിയുടെ ചെലവ് കുറക്കാനും സമുദ്രത്തിലൂടെ കെട്ടിവലിച്ചുകൊണ്ടു വരുേമ്പാൾ മല ഉരുകാതിരിക്കാനുമുള്ള വഴികളാണ് കമ്പനി ഇപ്പോൾ തേടുന്നത്. ഇതെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇൗ വർഷം അവസാനത്തോടെയെ ഉണ്ടാവൂ. നിലവിൽ 50 മുതൽ 60 മില്ല്യൻ അമേരിക്കൻ ഡോളർ വരെയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 2019 പകുതിയോടെ പദ്ധതിക്ക് തുടക്കമാവും. ആദ്യഘട്ടത്തിൽ ആസ്ത്രേലിയിലെ പെർത്തിലോ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലോ എത്തിക്കുന്ന മഞ്ഞുമല യു.എ.ഇയിൽ എത്തുന്നത് 2020 ആദ്യപാദത്തിലാണ്. മഞ്ഞുമല ഉപയോഗിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.