നാസയുടെ ചരിത്രദൗത്യത്തിൽ ഹൈദരാബാദുകാരൻ
text_fieldsഹ്യൂസ്റ്റൻ: ചരിത്രപ്രധാന ദൗത്യങ്ങൾക്കൊരുങ്ങുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി ‘ന ാസ’യുടെ വരും പദ്ധതികളിൽ ഇന്ത്യൻ സാന്നിധ്യവും. ചൊവ്വയിൽ മനുഷ്യനെ ഇറക്കുകയെന്ന ദൗ ത്യമടക്കമുള്ള ‘ആർടെമിസ് പ്രോജക്ടി’ലേക്ക് പരിശീലനം പൂർത്തിയാക്കിയ 11 പേരിലൊരാളായി ഹൈദരാബാദിൽനിന്ന് അമേരിക്കയിൽ കുടിയേറിയ കുടുംബത്തിലെ രാജ ജോൻ വർപുതൂർ ചാരിയും. 18,000 അപേക്ഷകരിൽനിന്ന് 2017ൽ തിരഞ്ഞെടുക്കപ്പെട്ട് നാസയിൽ പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ്, യു.എസ് വ്യോമസേനയിൽ കേണലായ രാജ ചാരിയടക്കമുള്ളവർ.
വിദ്യാഭ്യാസത്തിെൻറ പ്രധാന്യം മനസ്സിലാക്കി അമേരിക്കയിലേക്ക് കുടിയേറിയ തെൻറ പിതാവ് ശ്രീനിവാസ ചാരിയുടെ സ്വപ്നമാണ് ഇന്ന് നിറവേറിയിരിക്കുന്നത് എന്നാണ് രാജ ചാരി നേട്ടത്തോട് പ്രതികരിച്ചത്. യു.എസ് വ്യോമ അക്കാദമിയിലും പിന്നീട് മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എം.ഐ.ടി) യു.എസ് നേവൽ ടെസ്റ്റ് പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം പൂർത്തിയാക്കിയ ഈ 41കാരൻ കാലിഫോർണിയയിലാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.