ചൊവ്വയിൽ അഞ്ച് വർഷം പൂർത്തിയാക്കി ‘മംഗൾയാൻ’ VIDEO
text_fieldsബംഗളൂരു: ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ (മാർസ് ഒാർബിറ്റർ മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കി. 2013 നവംബർ അഞ്ചിന് പ ി.എസ്.എൽ.വി എക്സ്.എൽ റോക്കറ്റിലാണ് മംഗൾയാൻ ഉപഗ്രഹം വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ് രഹം എത്തി. അന്ന് മുതൽ ചൊവ്വയെ വലം വെക്കുകയാണ് മംഗൾയാൻ.
ആറു മാസത്തെ ദൗത്യം ലക്ഷ്യമാക്കി വിക്ഷേപിച്ച മംഗൾയാൻ അഞ്ച് വർഷം പ്രവർത്തിച്ചത് വലിയ നേട്ടമാണ്. മംഗൾയാന്‍റെ പ്രവർത്തനം തൃപ്തികരമെന്നും കുറച്ചുകാലം കൂടി ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗൾയാന്‍റേത്. ഉപഗ്രഹത്തിലെ മാർസ് കളർ കാമറ പകർത്തിയ ചൊവ്വയുടെ 980ലധികം ചിത്രങ്ങൾ ഭൂമിയിലെ കൺട്രോൾ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് മാർഷ്യൻ അറ്റ്ലസ് തയാറാക്കാൻ ഐ.എസ്.ആർ.ഒക്ക് കഴിഞ്ഞു.
2008ലാണ് ചൊവ്വാ പര്യവേക്ഷണ ദൗത്യം എന്ന പദ്ധതി ഐ.എസ്.ആർ.ഒ അവതരിപ്പിച്ചത്. 2012 ആഗസ്റ്റ് മൂന്നിന് ഗ്രഹാന്തര ദൗത്യത്തിന് സർക്കാർ അനുമതി ലഭിച്ചു. 454 കോടി രൂപയാണ് മംഗൾയാൻ പദ്ധതിയുടെ ആകെ ചെലവ്. നിലവിൽ രണ്ടാം ചൊവ്വാ ദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.