Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഒരു റോക്കറ്റിൽ 104...

ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ; റെക്കോർഡ്​ നേട്ടത്തിലേക്ക്​ ​െഎ.എസ്​.ആർ.ഒ

text_fields
bookmark_border
ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ; റെക്കോർഡ്​ നേട്ടത്തിലേക്ക്​ ​െഎ.എസ്​.ആർ.ഒ
cancel

ന്യൂഡൽഹി: ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ​െഎ.എസ്​.ആർ.ഒ.  പി.എസ്​.എൽ.വി റോക്കറ്റിൽ ഇന്ത്യയുടെ മൂന്ന്​ വലിയ ഉപഗ്രഹങ്ങളും മറ്റ്​ രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ്​ വിക്ഷേപിക്കുക. ഇതിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉൾപ്പെടും.

റഷ്യയാണ്​ ഇതിന്​ മുമ്പ്​ ഒരു റോക്കറ്റിൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്​ റെക്കോർഡിട്ടത്​. 2014ൽ റഷ്യ ഒരു റോക്കറ്റിൽ 34 ഉപഗ്രഹങ്ങളാണ്​ വിക്ഷേപിച്ചത്​. ​ഫെബ്രുവരി 15നാണ്​ വിക്ഷേപണം ​െഎ.എസ്​.ആർ.ഒ നടത്തുക. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ റെക്കോർഡ്​ അല്ല ​െഎ.എസ്​.ആർ.ഒ ലക്ഷ്യംവെക്കുന്നന്നെും ​ചെലവ്​ പരമാവധി കുറക്കാനാണ്​ ലക്ഷ്യമെന്നും ​െഎ.എസ്​.ആർ.ഒ അധികൃതർ അറിയിച്ചു.

​െഎ.എസ്​.ആർ.ഒ ഇതിന്​ മുമ്പും റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്​. 2014ൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്​ ഉപഗ്രഹം വിക്ഷേപിച്ച ആദ്യ എഷ്യൻ രാജ്യമായും ഇന്ത്യ മാറിയിരുന്നു.​ ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroPSLV
News Summary - India's space agency to launch 104 satellites on one rocket
Next Story