ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsബംഗളൂരു: ഭൂഭ്രമണപഥത്തിൽനിന്ന് ഇന്ത്യയുടെ ബഹിരാകാശപേടകം ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ െഎ.എസ്.ആർ.ഒ പുറത്തുവിട്ടു. വിജയകരമായി നാലാമതും ഭ്രമണപഥം ഉയർത്തിയതിനു പിന്നാലെയാണ് പേടകത്തിലെ വിക്രം ലാൻഡറിലെ ‘എൽ-14 കാമറ’ ഉപയോഗിച്ച് പകർത്തിയ ഭൂമിയുടെ അഞ്ചു ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസി പങ്കുവെച്ചത്.
ശനിയാഴ്ച ൈവകീട്ട് 5.28ന് പകർത്തിയതാണ് ഇവയെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചന്ദ്രയാൻ-2 പകർത്തിയതെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
#ISRO
— ISRO (@isro) August 4, 2019
Earth as viewed by #Chandrayaan2 LI4 Camera on August 3, 2019 17:37 UT pic.twitter.com/8N7c8CROjy
നേരത്തെ, ചന്ദ്രയാൻ 2 പകർത്തിയതെന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജൂലൈ 22ന് ഉച്ചക്ക് 2.43ന് യാത്രയാരംഭിച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ഭ്രമണപഥം ഉയർത്തുന്നതിെൻറ നാലു ഘട്ടം വിജയകരമായി പിന്നിട്ട് ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുകയാണ്. അവസാന ഭൂഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച നടക്കും. ആഗസ്റ്റ് 14ന് ചന്ദ്രെൻറ ഭ്രമണപഥത്തിലേക്കു നീങ്ങുന്ന പേടകം വിക്ഷേപണത്തിെൻറ 48ാം ദിനം ചന്ദ്രനിലിറങ്ങും. ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നതോടെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശപേടകമെന്ന റെക്കോഡും ചന്ദ്രയാൻ-2ന് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.