ജി.എസ്.എല്‍.വി മാര്‍ക് 3: അവസാന പരീക്ഷണവും വിജയം
text_fieldsബംഗളൂരു: നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിന്‍െറ ക്രയോജനിക് ഘട്ടം ഐ.എസ്.ആര്‍.ഒ വിജയകരമായി പരീക്ഷിച്ചു. തമിഴ്നാട് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ളക്സില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു പരീക്ഷണം. ഇതുവെര 200ഒാളം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ മാര്‍ക്ക് 3 ജി.എസ്.എല്‍.വി ഇന്ത്യന്‍ ഉപഗ്രഹങ്ങളുമായി കുതിക്കും.
3.5 ടണ്‍ വരെയുള്ള വലിയ ഉപഗ്രഹങ്ങള്‍ വിദേശ സഹായത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ വിക്ഷേപിക്കുന്നത്. ജി.എസ്.എല്‍.വി. മാര്‍ക്ക് 3 സജ്ജമാകുന്നതോടെ നാലുടണ്‍ വരെയുള്ള പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാകും.
3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിയമ ഉപഗ്രഹമായ ജിസാറ്റ്- 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുക. വിദേശ സഹായത്തോടെ വിക്ഷേപിക്കുന്നതിെൻറ പകുതി ചെലവുമതി ഇതിന്.
ജി.എസ്.എല്‍.വി മാര്‍ക് 3 ബഹിരാകാശ വാഹനത്തിൽ ക്രയോജനിക് സംവിധാനം പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. ഇന്ത്യൻ ശാസ്ത്രജ്ഞർ തന്നെയാണ് ഇതിനു പിറകിൽ പ്രവർത്തിച്ചതെന്നും ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെൻറർ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.