െഎ.എസ്.ആർ.ഒ ഉപഗ്രഹ വിക്ഷേപണം നവംബറിൽ
text_fieldsബംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യൻ മണ്ണിൽനിന്നുള്ള ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിെൻറ ഒന്നാം വിക്ഷേപണ തറയിൽനിന്നും നവംബർ പകുതിയോടെ പി.എസ്.എൽ.വി-സി-49 വിക്ഷേപിക്കും.
2020ലെ ഇവിടെനിന്നുള്ള ആദ്യ വിക്ഷേപണമായിരിക്കുമിത്. ഇതോടൊപ്പം ഡിസംബറിനുള്ളിൽ പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റിെൻറ പരീക്ഷണ വിക്ഷേപണവും നടന്നേക്കും. ജനുവരി 17ന് ഫ്രഞ്ച് ഗയാനയിൽനിന്ന് ജിസാറ്റ്-30 വിക്ഷേപിച്ചശേഷം അര ഡസനോളം ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കേണ്ടിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. പി.എസ്.എൽ.വി സി-49 നുശേഷം ഡിസംബറോടെ ഐ.എസ്.ആർ.ഒ പുതുതായി വികസിപ്പിച്ച ചെറു ഉപഗ്രഹ വിക്ഷേപണ വാഹനവും വിക്ഷേപിക്കും (എസ്.എസ്.എൽ.വി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.