Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവാർത്താവിനിമയ ഉപഗ്രഹം...

വാർത്താവിനിമയ ഉപഗ്രഹം സി.എം.എസ്-01 വിജയകരമായി വിക്ഷേപിച്ചു

text_fields
bookmark_border
വാർത്താവിനിമയ ഉപഗ്രഹം സി.എം.എസ്-01 വിജയകരമായി വിക്ഷേപിച്ചു
cancel

ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി-സി50 റോക്കറ്റാണ് ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചത്.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉപഗ്രഹത്തെ നാലു ദിവസത്തിനുള്ളിൽ കൃത്യമായ ഭ്രമണപഥത്തിലേക്ക് മാറ്റുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു.

ഇന്ത്യയുടെ 42-മത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്-01. 2011ൽ വിക്ഷേപിച്ച ജിസാറ്റ്-12ആർ ഉപഗ്രഹത്തിന് പകരമായാണ് സി.എം.എസ്-01ന്‍റെ വിക്ഷേപണം. സി ബാന്‍റ് ദൂരപരിധി ഇന്ത്യൻ ഭൂപ്രദേശത്തും ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹം, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പുതിയ ഉപഗ്രഹം കൊണ്ട് ലക്ഷ്യമിടുന്നത്. ഏഴു വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROsatellitecms 1PSLV C50
Next Story