Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹിരാകാശത്തുവെച്ച്​ പകർത്തിയ സൂപ്പർ മൂൺ ചിത്രങ്ങൾ പങ്കുവെച്ച്​ ഐ.എസ്​.എസ്; മനോഹരമെന്ന്​ നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശത്തുവെച്ച്​...

ബഹിരാകാശത്തുവെച്ച്​ പകർത്തിയ 'സൂപ്പർ മൂൺ' ചിത്രങ്ങൾ പങ്കുവെച്ച്​ ഐ.എസ്​.എസ്; മനോഹരമെന്ന്​ നെറ്റിസൺസ്​

text_fields
bookmark_border

ഇൗ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസത്തി​െൻറ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്​ അന്താരാഷ്​ട്ര ബഹിരാകാശ നിലയം (ഐ.എസ്​.എസ്​). ഇൻസ്റ്റഗ്രാമിലാണ് ബഹിരാകാശ നിലയത്തിൽ വെച്ച്​ പകർത്തിയ നാല്​ ചിത്രങ്ങൾ ഐ.എസ്​.എസ് പോസ്റ്റ്​ ചെയ്​തത്​. 'സൂപ്പർ മൂണി​െൻറ ചിത്രം അടുത്തിടെ സ്​റ്റേഷനിൽ വെച്ച്​ പകർത്തി. ബഹിരാകാശത്ത്​ വെച്ചുള്ള മനോഹരമായ കാഴ്​ച്ചയാണിത്'. -ഐ.എസ്​.എസ് ചിത്രങ്ങൾക്ക്​ അടിക്കുറിപ്പായി എഴുതി. ഇൗ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിന്​ ലോകം സാക്ഷ്യം വഹിച്ചത്​ ഏപ്രിൽ 27-28നായിരുന്നു.

Credit : ISS Instagram







പൂർണ ചന്ദ്രൻ അതി​െൻറ ഭ്രമണപഥത്തിലെ, ഭൂമിയോട്​ ഏറ്റവും അടുത്ത സ്​ഥലത്തെത്തുന്നതാണ്​ സൂപ്പർ മൂണെന്ന്​ പറയുന്ന പ്രതിഭാസം. പിങ്ക്​ നിറത്തിൽ തിളങ്ങി നിൽക്കുന്നതുകൊണ്ട്​ പിങ്ക്​ മൂണെന്നും വിളിക്കാറുണ്ട്​. ചന്ദ്ര​െൻറ ഭ്രമണപഥം പൂർണ വൃത്താകൃതിയിലോ ഭൂമിയുടെ അതേ രൂപത്തിലോ അല്ലാത്തതിനാൽ, പല സ്​ഥാനത്തുനിന്നും ഭൂമിയിലേക്കുള്ള ദൂരം പലതാണ്​. എന്നാലും, സാധാരണയായി ചന്ദ്രനിൽ നിന്ന്​ ഭൂമിയിലേക്കുള്ള ശരാശരി ദൂരമായി കണക്കാക്കുന്നത്​ 3,82,900 കിലോ മീറ്ററാണ്​. ചില ദിവസങ്ങളിൽ ചന്ദ്രൻ ഭൂമിയോട്​ അടുക്കുകയും ചില ദിവസങ്ങളിൽ അകലുകയും ചെയ്യും.

ഒാരോ ചന്ദ്ര മാസത്തിലും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഇൗ അകലം വ്യത്യാസപ്പെടും. ഏറ്റവും അടുത്തെത്തുന്ന സ്​ഥാനവും അകലുന്ന സ്​ഥാനവുമൊക്ക ഇങ്ങനെ മാറും. സൂപ്പർ മൂൺ പ്രതിഭാസമുണ്ടാകു​േമ്പാൾ ഭുമിയും ചന്ദ്രനും തമ്മിലുള്ള അകലം 358000 കിലോമീറ്ററായി കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaceISSSuper Moon
News Summary - ISS shares stunning images of Super Moon
Next Story