‘ഒന്നും പറയാനാകുന്നില്ല, ഇനി വിജയത്തിനായി പ്രാർഥിക്കാം’ VIDEO
text_fieldsബംഗളൂരു: ‘ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്, മനുഷ്യനാൽ ചെയ്യാവുന്നതെല്ലാം ചെയ്തുക ഴിഞ്ഞു. ഇനി വിജയത്തിനായി പ്രാർഥിക്കാം’. ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞരുടെ ഈ പ്രതികരണത്തിലൂടെ തന്നെ സോഫ്റ്റ് ലാൻഡിങ്ങിലെ സങ ്കീർണതയും വെല്ലുവിളിയും വ്യക്തമാണ്.
ഐ.എസ്.ആർ.ഒ ഇതുവരെ പരീക്ഷിക്കാത്ത സോഫ്റ്റ് ല ാൻഡിങ് എന്ന കടമ്പ മാത്രം ബാക്കിനിൽക്കെ, ചന്ദ്രയാൻ-രണ്ട് ലക്ഷ്യത്തോട് അടുക്കുമ്പോൾ പിരിമുറുക്കത്തിെൻറ നടുവിൽ ഒന്നും പറയാൻ കഴിയാതെ ആകാംക്ഷയിലാണ് ഇസ്റോ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ.
പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടെങ്കിലും ദൗത്യം പൂർണമായും വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബംഗളൂരുവിലെ ഇസ്ട്രാക്ക് സെൻററിലെ ശാസ്ത്രജ്ഞർ. ‘എല്ലാവരും സംസാരിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ്. ദൗത്യം ഒന്ന് കഴിയാനായി കാത്തിരിക്കുകയാണ്. ചന്ദ്രയാൻ-രണ്ട് ദൗത്യത്തിലെ ഒാർബിറ്ററിലും ലാൻഡറിലും എന്താണ് സംഭവിക്കുക എന്നത് മാത്രമാണ് എല്ലാവരുടെയും ചിന്ത.
വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനായി പ്രാർഥിക്കാം’ എന്നാണ് ദൗത്യത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരിലൊരാൾ പ്രതികരിച്ചത്. മനുഷ്യസഹജമായ എല്ലാം ചെയ്തുവെന്നും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നുമാണ് ചെയർമാൻ ഡോ.കെ. ശിവൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
സവിശേഷമായ ദൗത്യമാണ് ഇനി നടക്കാനിരിക്കുന്നതെന്നും 100 ശതമാനം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചന്ദ്രയാൻ-ഒന്ന് ദൗത്യത്തെ നയിച്ച മുൻ ഇസ്റോ ചെയർമാൻ ജി. മാധവൻ നായർ പറഞ്ഞു. സോഫ്റ്റ് ലാൻഡിങ് ഏറെ നിർണായകമായ വെല്ലുവിളികളിലൊന്നാണെന്ന് മറ്റൊരു മുൻ ഇസ്റോ ചെയർമാനായ എ.എസ്. കിരൺ കുമാർ പറഞ്ഞു.
40ലധികം ജിയോ (ജിയോസിൻക്രോണസ് ഇക്വറ്റോറിയൽ ഒാർബിറ്റ്) ദൗത്യങ്ങൾ ഏറ്റെടുത്ത അനുഭവം ഇസ്റോക്ക് ഉണ്ടെന്നും ദൗത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചന്ദ്രയാൻ-ഒന്നിെൻറ പ്രോജക്ട് ഡയറക്ടറായിരുന്ന അണ്ണാദുരൈ വ്യക്തമാക്കി.
ഏറെ വെല്ലുവിളികൾ നേരിട്ടാണ് 2008ൽ ചന്ദ്രയാൻ-ഒന്ന് ദൗത്യവും നടന്നതെന്ന് അണ്ണാദുരെ ഒാർത്തെടുത്തു. അനുയോജ്യമായ വിക്ഷേപണ സമയം തീരെ കുറവായിരുന്നുവെന്നും പ്രതികൂല കാലാവസ്ഥയിൽനിന്നുകൊണ്ടാണ് വിക്ഷേപണം പൂർത്തിയാക്കിയതെന്നും അണ്ണാദുരെ പറഞ്ഞു. വിക്ഷേപണത്തിന് അവസാനസമയത്ത് സാങ്കേതിക തകരാറുണ്ടായതും ശ്രീഹരിക്കോട്ടയിലെ മോശം കാലാവസ്ഥയും അശങ്കവർധിപ്പിച്ചുവെങ്കിലും അവസാനം എല്ലാം അനുകൂലമായി തീരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.