ചന്ദ്രനിലേക്ക് സൗജന്യ യാത്രാ ഓഫറുമായി കോടീശ്വരൻ; കൂടുതൽ ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിന്ന്
text_fieldsജാപ്പനീസ് ബില്യണയർ യുസാകു മേസാവ ലോകത്തുള്ള എല്ലാവർക്കുമായി ഒരു ഓഫർ മുന്നോട്ടുവെച്ചു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫ്ലൈറ്റിൽ ചന്ദ്രോപരിതലം ചുറ്റിക്കാണാൻ എട്ട് പേരെ അദ്ദേഹത്തിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്‍റെ ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു എട്ട് സഹയാത്രികരെ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
എന്നാൽ, നാല് ദിവസങ്ങൾകൊണ്ട് യുസാകുവിന് ലഭിച്ചിരിക്കുന്നത് അഞ്ച് ലക്ഷത്തിലധികം ആളുകളുടെ അപേക്ഷകളാണ്. തനിക്ക് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച 15 രാജ്യങ്ങളിൽ ഒന്നാമതുള്ളത് ഇന്ത്യയാണ് എന്നും അദ്ദേഹം ഒരു ട്വീറ്റിൽ വ്യക്തമാക്കി. ശതകോടീശ്വരന്‍റെ അവസാനത്തെ ട്വീറ്റിലടക്കം ചന്ദ്രനിലേക്ക് 'എന്നെയും കൂട്ടുമോ' എന്ന ആവശ്യങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്.
#dearMoonCrew applications are now more than 500K and from 239 countries + areas.
— Yusaku Maezawa (MZ) (@yousuckMZ) March 5, 2021
<Top15>
1. India🇮🇳
2. US🇺🇸
3. Iran🇮🇷
4. Turkey🇹🇷
5. France🇫🇷
6. Japan🇯🇵
7. UK🇬🇧
8. Mexico🇲🇽
9. Spain🇪🇸
10. Canada🇨🇦
11. Colombia🇨🇴
12. Russia🇷🇺
13. Germany🇩🇪
14. Bangladesh🇧🇩
15. Brazil🇧🇷
അതേസമയം, ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചിരുന്നു. 10 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നു ഭൂമിയില്‍ തിരികെയിറക്കാനുള്ള പരീക്ഷണമായിരുന്നു സ്പേസ് എക്സ് നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും വിജയം പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൊട്ടിത്തെറിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.