Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹിരാകാശ യാത്രക്ക്​​ പണം തന്ന ആമസോൺ ജീവനക്കാർക്ക്​ നന്ദിയെന്ന്​​ ജെഫ്​ ബെസോസ്​; വിമർശനവുമായി നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശ യാത്രക്ക്​​...

ബഹിരാകാശ യാത്രക്ക്​​ പണം തന്ന ആമസോൺ ജീവനക്കാർക്ക്​ നന്ദിയെന്ന്​​ ജെഫ്​ ബെസോസ്​; വിമർശനവുമായി നെറ്റിസൺസ്​

text_fields
bookmark_border

ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന്​ ശേഷം അതി​െൻറ സന്തോഷം പങ്കുവെക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ്​ ബെസോസ്​. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട്​ താൻ​ സ്ഥാപിച്ച കമ്പനിയായ ബ്ലൂ ഒറിജി​െൻറ മനുഷ്യനെ വഹിച്ചുള്ള യാത്ര വിജയിച്ചതോടെ ആമസോൺ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. അവരാണ്​ ത​െൻറ യാത്രക്ക്​ പണം മുടക്കിയതെന്നായിരുന്നു ബെസോസ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. എന്നാൽ, ഇൗ പ്രസ്​താവന ഇപ്പോൾ ആമസോൺ സ്ഥാപകനെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്​.

​"ഇൗ സാഹചര്യത്തിൽ എല്ലാ ആമസോൺ ജീവനക്കാർക്കും ഓരോ ആമസോൺ ഉപഭോക്താവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങളാണ്​ ഇവയ്‌ക്കെല്ലാം പണം നൽകിയത്​. അതിനാൽ ഓരോ ആമസോൺ ഉപഭോക്താവിനും എല്ലാ ആമസോൺ ജീവനക്കാർക്കും എ​െൻറ ഹൃദ്യമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഇത് വളരെ അഭിനന്ദനീയമാ ണ്​" - ഇങ്ങനെയായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്​.

അതോടെ, ലോകമെമ്പാടുമുള്ള ആമസോൺ ജീവനക്കാർ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അന്യായമായ വേതനത്തെക്കുറിച്ചും പരാതിപ്പെടുന്നത്​ ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ്​ രംഗത്തെത്തിയത്​.

അതെ, കുറഞ്ഞ വേതനവും ഭ്രാന്തചിത്തവും മനുഷ്യത്വരഹിതവുമായ ജോലിസ്ഥലവും ആയിട്ട്​ പോലും ആമസോൺ തൊഴിലാളികൾ അതിന് പണം നൽകി... നിങ്ങളുടെ ഡെലിവറി ഡ്രൈവർമാർക്ക് മഹാമാരിയുടെ സമയത്ത് ആരോഗ്യ ഇൻഷുറൻസ് പോലുമില്ല. അതുപോലെ ആമസോൺ ഉപഭോക്താക്കളും പണം നൽകുന്നു, അത്​ ചെറുകിട കച്ചവടക്കാരെ തകർക്കുന്നതിനായി ആമസോൺ തങ്ങളുടെ വിപണി ശക്തി ദുരുപയോഗം ചെയ്യുന്നതിന്​ വേണ്ടി ഉപയോഗിക്കുന്നു. -യു.എസ്​ കോൺഗ്രസ്​വുമണായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് തുറന്നടിച്ചു.

യുഎസ് സെനറ്റർ എലിസബത്ത് വാറനും ബെസോസിനെതിരെ ആഞ്ഞടിച്ചു. "നികുതി അടച്ച കഠിനാധ്വാനികളായ എല്ലാ അമേരിക്കക്കാർക്കും" നന്ദി പറയണമെന്നായിരുന്നു' അവർ പറഞ്ഞത്​. നികുതി അടയ്ക്കാത്തതിന് കോടീശ്വരനെയും ആമസോണിനെയും വാറൻ പരിഹസിക്കുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeff BezosAmazonblue originspace tripAmazon employees
News Summary - Jeff Bezos faces backlash for thanking Amazon employees for funding space trip
Next Story