നാസയുടെ പുതിയ മേധാവിയായി മുൻ സെനറ്റർ ബിൽ നെൽസൺ
text_fieldsവാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ മേധാവിയായി മുൻ ഡെമോക്രാറ്റിക് സെനറ്റർ ബിൽ നെൽസനെ പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. മുൻ മേധാവി ജിം ബ്രിഡൻസ്റ്റൈനിന്‍റെ പിൻഗാമിയായാണ് ബിൽ നെൽസൺ ചുമതലയേൽക്കുക. ഡോണൾഡ് ട്രംപിന്‍റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡൻസ്റ്റൈൻ ജനുവരി 20ന് സ്ഥാനമൊഴിഞ്ഞിരുന്നു.
ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാൻ നാസ തീരുമാനിച്ച സാഹചര്യത്തിൽ ബിൽ നെൽസന്‍റെ ഭരണപരിചയം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. യു.എസ്. കോൺഗ്രസിന്‍റെയും സെനറ്റിന്‍റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 78കാരനായ ബിൽ നെൽസൺ ഫ്ലോറിഡയിൽ നിന്നും മൂന്നു തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1986ൽ കൊളംബിയയിൽ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോൺഗ്രസ് പ്രതിനിധിയാണ് നെൽസൺ. അമേരിക്കൻ സൈന്യത്തിൽ ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.