സൗരവാതം അതിശക്തം: ചൊവ്വ പ്രകാശപൂരിതം
text_fieldsന്യൂയോർക്: കഴിഞ്ഞ മാസം ചൊവ്വക്കു നേരെ കുതിച്ച സൗരവാതം ഗ്രഹാന്തരീക്ഷത്തിൽ അസാധാരണമായ പ്രകാശദീപ്തി സൃഷ്ടിച്ചതായി നാസ ഗവേഷകർ. ഇന്നേവരെ ദൃശ്യമായതിനേക്കാൾ 25 മടങ്ങ് തീവ്രതയുള്ള പ്രഭ ചൊവ്വയുടെ അന്തരീക്ഷത്തെ ഒന്നടങ്കം വെള്ളിവെളിച്ചത്തിൽ കുളിപ്പിച്ചതായി ശാസ്ത്രജ്ഞർ വിശദീകരിച്ചു. ചൊവ്വയിലെ റേഡിയോ വികിരണ തോതും ഇതുമൂലം ഇരട്ടിയായി.
ചൊവ്വ പഠനത്തിനായി നിയോഗിക്കപ്പെട്ട മാർസ് അറ്റ്മോസ്ഫിയർ ആൻഡ് വോളൈട്ടൽ എവലൂഷൻ (മാവെൻ) ഒർബിറ്റർ പേടകം കഴിഞ്ഞമാസം 11നാണ് സൗരവാതത്തിെൻറ ചൊവ്വയിലെ പ്രഭാവം കണ്ടെത്തിയത്. സൗരവാതങ്ങൾ ചൊവ്വയുടെ അന്തരീക്ഷത്തിൽ ചെലുത്തുന്ന പ്രഭാവത്തെ സംബന്ധിച്ച് 2014 മുതൽ പഠനം നടത്തിവരുകയാണ് ഒർബിറ്റർ. ശക്തമായ ബൾബിൽനിന്ന് ഉതിരുന്ന കിരണങ്ങളാൽ എന്നപോലെയാണ് ചൊവ്വയുടെ അന്തരീക്ഷം പ്രകാശപൂർണമായതെന്ന് നാസ ശാസ്ത്രജ്ഞർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.