വർഷങ്ങൾക്കുമുമ്പ് കാണാതായ നാസയുടെ ഉപഗ്രഹം കണ്ടെത്തി
text_fieldsവാഷിങ്ടൺ: പതിറ്റാണ്ട് മുമ്പ് പ്രവർത്തനരഹിതമായി ബഹിരാകാശത്ത് കാണാതായ, നാസയുടെ ഉപഗ്രഹം കണ്ടെത്തി. ഇപ്പോൾ ഉപഗ്രഹത്തിൽനിന്നു സന്ദേശങ്ങൾ ലഭിക്കുന്നതായി യു.എസ് ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനുവരി 15നാണ് ഉപഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. 2000, മാർച്ച് 25ന് നാസയുടെ ഇമേജ് (മാഗ്നെറ്റോപോസ് ടു അറോറ േഗ്ലാബൽ എക്സ്െപ്ലാറേഷൻ) ദൗത്യത്തിെൻറ ഭാഗമായി വിക്ഷേപിച്ച ഉപഗ്രഹമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. യു.എസിലെ ജോൺസ് ഹോപ്കിൻസ് അൈപ്ലഡ് ഫിസിക്സ് ലാബിൽ ഉപഗ്രഹത്തിൽനിന്നുള്ള ടെലിമെട്രി വിവരങ്ങൾ ലഭിച്ചു.
ഇമേജ് ദൗത്യത്തിെൻറ ഭാഗമായി വിക്ഷേപിച്ച 166 എന്ന ശൂന്യാകാശ വാഹനത്തിൽനിന്നാണ് സിഗ്നലുകൾ ലഭിച്ചതെന്ന് നാസ വ്യക്തമാക്കി. വർഷങ്ങൾക്കുമുമ്പ് പ്രവർത്തനരഹിതമായ ഉപഗ്രഹത്തിെൻറ പ്രധാന ഒാപറേഷനൽ കൺട്രോൾ സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമായതിനാലാണ് സന്ദേശങ്ങൾ ലഭിക്കുന്നത്. രണ്ടായിരത്തിൽ വിക്ഷേപിച്ച ഉപഗ്രഹം രണ്ടു വർഷത്തെ പ്രവർത്തനത്തിനുശേഷം നിലക്കുകയായിരുന്നു.
പിന്നീട്, 2005 ഡിസംബറിൽ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.