ബ്ലു ബ്ലഡ് സൂപ്പർ മൂൺ - ആകാശ വിസ്മയം കാണാം
text_fieldsശാസ്ത്രലോകം കാത്തിരിക്കുന്ന അത്യപൂർവ ആകാശവിസ്മയത്തിന് സാക്ഷിയാകാൻ നിരവധി പേർ വീടിനും ഒാഫീസിനും പുറത്ത് തടിച്ച് കൂടി. ഒന്നര നൂറ്റാണ്ടിനു ശേഷമാണ് പൂർണ ചന്ദ്രഗ്രഹണം, സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ് മൂൺ എന്നീ ആകാശവിസ്മയങ്ങൾ ഒരുമിച്ച് ദൃശ്യമാകുന്നത്. അവസാനമായി ഇൗ പ്രതിഭാസം 1866ലാണ് ദൃശ്യമായത്. ഇന്ത്യൻ സമയമനുസരിച്ച് വൈകീട്ട് 5.18 നാണ് ഗ്രഹണം ആരംഭിക്കുന്നത്. 6.21 ആകുേമ്പാഴേക്കും ചുവന്ന പൂർണചന്ദ്രനെ കാണാനാകും. 7.37ന് ആകാശവിസ്മയം പൂർണതയിലെത്തും.
എന്നാൽ, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചശേഷവും 8.41 വരെ അർധചന്ദ്രനെ ദൃശ്യമാകും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഇൗ പ്രതിഭാസം കേരളത്തിലെ ആകാശത്തും കാണാം. ഇന്ന് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതിനാൽ പതിവിൽനിന്നും 14 ശതമാനത്തോളം വലുതായാണ് കാണാനാകുക. ഇന്ത്യയിൽ ഇൗ വർഷം തന്നെ ജൂലൈ 27ന് ചന്ദ്രഗ്രഹണം നടക്കുമെങ്കിലും ബ്ലൂ മൂൺ, സൂപ്പർ മൂൺ പ്രതിഭാസങ്ങൾ ഉണ്ടാകില്ല. 20ാം നൂറ്റാണ്ടിൽ ആർക്കും കാണാനാകാത്ത ഇൗ കാഴ്ചയാണ് ഇന്ന് കിഴക്കേ ആകാശത്തിൽ ദൃശ്യമാവുക.
ബ്ലൂ മൂൺ: ഒരു കലണ്ടർ മാസം തന്നെ രണ്ടാംതവണ പൂർണചന്ദ്രൻ ദൃശ്യമാകുന്നതിനെയാണ് ബ്ലൂമൂൺ എന്നുപറയുന്നത്. അപൂർവമായി സംഭവിക്കുന്നതാണ് ഇൗ അധികപൗർണമി. സാധാരണ ഒരു മാസത്തിൽ ഒരു വെളുത്തവാവാണ് ഉണ്ടാകാറ്.
സൂപ്പർ മൂൺ: സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാൽ നിലാവിന് ശോഭയേറും. ജനുവരി രണ്ടിന് ‘സൂപ്പർമൂൺ’ ദൃശ്യമായിരുന്നു.
ബ്ലഡ് മൂൺ: ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്തെത്തുേമ്പാൾ ചന്ദ്രന് ചുവന്ന നിറമാകുന്നതാണ് ബ്ലഡ് മൂൺ. ഭൂമിയുടെ അന്തരീക്ഷത്തിലെ ധൂമപടലങ്ങളിലൂടെ എത്തുന്ന സൂര്യരശ്മി ഗ്രഹണ സമയത്ത് ദിശമാറി ചന്ദ്രനിൽ പതിക്കുന്നതാണ് ചുവന്നനിറത്തിന് കാരണം.
ചന്ദ്രഗ്രഹണം: സൂര്യനും ചന്ദ്രനുമിടക്ക് ഭൂമി എത്തുേമ്പാൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.