ഭ്രമണപഥത്തിൽ നാലുവർഷം പിന്നിട്ട് മംഗൾയാൻ
text_fieldsബംഗളൂരു: ഇന്ത്യയുടെ ചൊവ്വദൗത്യമായ മാർസ് ഒാർബിറ്റർ മിഷൻ എന്ന മംഗൾയാെൻറ ചൊവ്വയുടെ ഭ്രമണപഥത്തിലെ സഞ്ചാരം നാലുവർഷം പിന്നിടുമ്പോൾ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ മംഗൾയാൻ പകർത്തിയ ചുവന്ന ഗ്രഹത്തിെൻറ മനോഹരമായ വർണ ചിത്രമാണ് ഐ.എസ്.ആർ.ഒ മാർസ് ഒാർബിറ്റർ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ‘നാലുവർഷമായി താൻ ചുറ്റാൻ തുടങ്ങിയിട്ട്. സ്നേഹത്തിനും പിന്തുണക്കും നന്ദി’ എന്നായിരുന്നു ട്വീറ്റ്. ഇതോടൊപ്പം മാർച്ച് 18ന് മംഗൾയാൻ എടുത്ത ചിത്രവും നൽകിയിട്ടുണ്ട്.
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഒളിമ്പസ് മോൺസിെൻറ മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് 27 കിലോമീറ്റർ ഉയരത്തിലാണ് ഒളിമ്പസ് മോൺസുള്ളത്. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഐ.എസ്.ആർ.ഒയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഇതുവരെ മംഗൾയാനിലെ കളർ കാമറ 980 ഒാളം ചിത്രങ്ങളാണ് പകർത്തിയതെന്നും ഇവ ചേർത്തുകൊണ്ടുള്ള മാർസ് അറ്റ്ലസ് തയാറായിട്ടുണ്ടെന്നും ഐ.എസ്.ആർ.ഒ ട്വിറ്ററിലൂടെ അറിയിച്ചു. 2013 നവംബർ അഞ്ചിന് വിക്ഷേപിച്ച മംഗൾയാൻ 2014 സെപ്റ്റംബർ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.