ചങ്കിന് ഒരു ചൊങ്കൻ കസേര
text_fieldsകുന്നംകുളം: ആവശ്യമാണ് കണ്ടുപിടുത്തത്തിെൻറ മാതാവ് എന്ന ആപ്തവാക്യം മഞ്ചേരി ബോ യ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ പി. മുഹമ്മദ് സിയാദിെൻറയും പി.കെ. മുഹമ്മദ് ഫൈസലിെൻറയും കാര്യത്തിൽ അക്ഷരം പ്രതി ശരിയാകുന്നു. അത്തരം കണ്ടുപിടുത്തം ആത്മസൗഹൃദത്തിെൻറ നിസ്സഹായതക്ക് പരിഹാരം കാണാൻ വേണ്ടിയാവുേമ്പാേഴാ! അതിെൻറ ഉൗഷ്മളത വേറിട്ട് നിൽക്കും. കുന്നംകുളത്ത് നടക്കുന്ന മത്സരത്തിന് സിയാദും ഫൈസലും കൊണ്ടുവന്ന സ്മാർട്ട് റോബോട്ടിക് വീൽചെയർ അങ്ങനെയൊന്നാണ്. ആഴമുള്ള സൗഹൃദമാണ് ഇതിെൻറ പ്രധാന അസംസ്കൃത വസ്തു.
ഇവരുടെ സഹപാഠി അജിൻഘോഷ് എന്നും ഓട്ടോറിക്ഷയിലാണ് സ്കൂളിൽ എത്തുക. ഓട്ടോ സ്കൂൾമുറ്റമെത്തുമ്പോൾ നീട്ടി ഹോണടിക്കും. അപ്പോൾ ക്ലാസിൽ നിന്ന് രണ്ട് പേർ ഓട്ടോറിക്ഷക്കു അരികിലെത്തും-സിയാദും ഫൈസലും. പിന്നെ അവരിലൂടെയാണ് അജിൻഘോഷിെൻറ സഞ്ചാരം. അജിൻഘോഷ് ജന്മനാ ശാരീരിക വൈകല്യം ഉള്ള കുട്ടിയാണ്. ഇവന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്ത അവെൻറ ആത്മമിത്രങ്ങളെ അലട്ടി. അതാണ് സ്മാർട്ട് റോബോട്ടിക് വീൽചെയർ എന്ന കണ്ടുപിടുത്തത്തിന് വഴിവെച്ചത്. അതുമായാണ് അവർ കുന്നംകുളം സംസ്ഥാന സ്കൂൾ ശാസ്േത്രാത്സവത്തിലേക്ക് വണ്ടികയറിയത്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ ഏഴ് മീറ്റർ ദൂരം വരെ അതിന് സഞ്ചരിക്കാം. തടസ്സം കണ്ടാൽ വഴി മാറി സഞ്ചരിക്കും. ഇതിന് 6000 രൂപ ചെലവായി. ജി.പി.എസ് മുഖേന നിയന്ത്രിക്കാൻ കഴിഞ്ഞാൽ കസേര എവിടെ വേണമെങ്കിലും ഉപയോഗിക്കാം. 25,000 രൂപയുണ്ടാക്കി അവരുടെ ചങ്കിന് ചലിക്കുന്ന കസേരയോരുക്കണം. ഇനിയുള്ള ശ്രമം അതിനുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.