നീൽ ആംസ്ട്രോങ്ങിനൊപ്പം അപ്പോളോ 11ൽ ചന്ദ്രനിലെത്തിയ 'വിസ്മൃതനായ ബാഹ്യകാശ സഞ്ചാരി' മൈക്കൽ കോളിൻസ് വിടവാങ്ങി
text_fieldsവാഷിങ്ടൺ: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങിനും ബസ് ആൽഡ്രിനുെമാപ്പം അപ്പോളോ 11 പേടകം നിയന്ത്രിച്ച് കൂടെയുണ്ടായിരുന്ന 'വിസ്മൃതനായ ബഹിരാകാശ സഞ്ചാരി' മൈക്കൽ കോളിൻസ് വിടവാങ്ങി.
ആസ്ട്രോങ്ങും ആൽഡ്രിനും ലോകം മുഴുക്കെ പ്രശസ്തരായപ്പോൾ അവർക്കൊപ്പം സഞ്ചരിച്ചിട്ടും ആരോരുമറിയാതെ പോയ പേരായിരുന്നു കോളിൻസിെൻറത്. ഇരുവരും അപ്പോളോ 11ൽ നിന്ന് 'ഈഗ്ൾ ലാൻഡറി'ലേറി ചന്ദ്രെൻറ ഉപരിതലത്തിൽ ഇറങ്ങുേമ്പാഴും യാത്ര അവസാനിപ്പിച്ച് തിരിച്ചുകയറുന്നതുവരെയും ഇതിെൻറ സഞ്ചാരം നിയ്ന്ത്രിച്ചിരുന്നത് കോളിൻസായിരുന്നു. മരണ സമയത്ത് 95 വയസ്സായിരുന്നു പ്രായം.
മരണമറിഞ്ഞ് സഹയാത്രികനായ ആൽഡ്രിൻ അനുശോചനമറിയിച്ചു. ''പ്രിയപ്പെട്ട മൈക്ക്, നീ എവിടെയായിരുന്നുവെങ്കിലും ഇനി പുതുതായി എവിടെ ചെന്നാലും ഞങ്ങളെ പുതിയ ഉയരങ്ങളിലേക്കും ഭാവിയിലേക്കും സമർഥമായി നയിക്കാൻ നീയുണ്ടാകും''- ആൽഡ്രിൻ ട്വിറ്ററിൽ കുറിച്ചു.
82ാം വയസ്സിൽ 2012ലാണ് നീൽ ആംസ്ട്രോങ് അന്തരിച്ചത്. 91കാരനായ ആൽഡ്രിൻ ന്യൂ ജഴ്സിയിലാണ് താമസം.
1969 ജൂലൈ മാസത്തിലാണ് മൂവർ സംഘം ചന്ദ്രനിലെത്തിയത്. 60 മൈൽ ഉയരത്തിൽ പേടകം നിയന്ത്രിച്ചും വിവരങ്ങൾ താഴെ നാസയുമായി പങ്കുവെച്ചും കോളിൻസ് ഓർബിറ്റിലിരുന്നപ്പോൾ താഴെ രണ്ടുപേരും ചാന്ദ്രദൗത്യമെന്ന ചരിത്രത്തിലേക്ക് ആദ്യമായി കാലുകൾ വെച്ചു.
'ഏറെ ദൂരെ നിന്ന് ഭൂമിയുടെ കാഴ്ചയായിരുന്നു ഏറ്റവും ത്രസിപ്പിച്ചതെന്ന് യാത്രക്കു ശേഷം കോളിൻസ് പറഞ്ഞിരുന്നു. ''ചെറുത്, വളരെ ചെറുത്. നീലയും വെള്ളയും നിറം. നല്ല തിളക്കം. കാണാൻ സുന്ദരം. ശാന്തം, ലോലം''- ഇത്രയുമായിരുന്നു ഭൂമിയെ കുറിച്ച വാക്കുകൾ.
ചന്ദ്രെൻറ പിറകുവശത്തൂടെ അപ്പോളോ കടന്നുപോയ ഓരോ സമയത്തും വാർത്താവിനിമയം നഷ്ടമായിരുന്നു. ഇരുവരും ചന്ദ്രെൻറ ഉപരിതലത്തിലായപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഒറ്റയാനായ ആളായി കോളിൻസിനെ പിന്നീട് പലരും പരിചയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.