ചൊവ്വയിൽ അന്യഗ്രഹ ജീവികളോ..?
text_fieldsവാഷിങ്ടണ്‍: നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി കഴിഞ്ഞ ദിവസം ഭൂമിയിലേക്കയച്ച ചിത്രം ശാസ്ത്രജ്ഞരിലും ബഹിരാകാശ ഗവേഷണരംഗത്തുള്ളവരിലും കൗതുകമായി. ചൊവ്വയുടെ ഉപരിതലത്തിൽ ആരോ നിർമിച്ചതുപോലെ പാറക്കല്ലുകൾ വട്ടത്തിൽ അടുക്കിവെച്ചതുപോലുള്ള ചിത്രമാണ് ക്യൂരിയോസിറ്റി അയച്ചത്.
നാസ പുറത്തുവിട്ട ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും അമേരിക്കയിലെ ന്യൂസ് ചാനലുകളിലും വാർത്തയായിരിക്കുകയാണ്. അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകൾ ചൊവ്വയിൽ ജീവികളുണ്ടെന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിലെ പാറക്കല്ലുകളിൽ അസാധാരണമായി ഒന്നുമില്ലെന്നും ചൊവ്വയുടെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്ന കോടിക്കണക്കിന് പാറക്കഷ്ണങ്ങളിൽ ഒന്നുമാത്രമാണെന്നും ചിത്രത്തിലെ രൂപം യാദൃച്ഛികമായി രൂപപ്പെട്ടതാണെന്നും നാസയിലെ ശാസ്ത്രജ്ഞർ വിശദീകരിച്ചു.
എന്നാൽ, നിരവധി വർഷത്തെ തെൻറ ബഹിരാകാശ ഗവേഷണത്തിനിെട ഇത്രയും ശിൽപഭദ്രതയുള്ള ഒരു ദൃശ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ചൊവ്വയിൽ കണ്ട കല്ലുകളുടെ വൃത്തത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും പേരുവെളിപ്പെടുത്താത്ത ഒരു ബഹിരാകാശ ശാസ്ത്രജ്ഞർ ഇംഗ്ലണ്ടിലെ ‘ഡെയ്ലി മെയിലി’നോട് പറഞ്ഞു. ക്യൂരിയോസിറ്റിയിലെ ‘ഹൈ റെസലൂഷൻ ഇമേജിങ് സയൻസ് എക്സ്പിരിമെൻറ്’ എന്ന പേരിലുള്ള അത്യാധുനിക സംവിധാനങ്ങളുള്ള കാമറയാണ് ചിത്രം പകർത്തിയിരിക്കുന്നത്. 2011 നവംബര്‍ 26 നാണ് മനുഷ്യരാശിയുടെ ആകാംക്ഷകള്‍ക്ക് ഉത്തരം തേടി നാസ ചൊവ്വയിലേക്ക് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.