ചൊവ്വയിലിറങ്ങും പാരച്യൂട്ട് വികസിപ്പിച്ച് നാസ
text_fieldsവാഷിങ്ടൺ: ചൊവ്വയിലേക്കുള്ള നാസ ദൗത്യങ്ങളിൽ നിർണായകമാകുമെന്ന് കരുതുന്ന പാരച്യൂട്ട് പരീക്ഷിച്ച് ചൈന. നാസയുടെ പേടകങ്ങളെ ചുവന്നഗ്രഹത്തിൽ ഇറങ്ങാൻ സഹായിക്കുന്ന ‘അഡ്വാൻസ്ഡ് സൂപ്പർസോണിക് പാരച്യൂട്ട് ഇൻേഫ്ലഷൻ റിസർച് എക്യുപ്മെൻറ്’ (ആസ്പയർ) എന്ന പാരച്യൂട്ട് കഴിഞ്ഞ ദിവസം യു.എസിലെ വാലപ്സ് കേന്ദ്രത്തിൽനിന്നാണ് പുറപ്പെട്ടത്.
നേരേത്ത വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുെന്നങ്കിലും അറ്റ്ലാൻറിക് സമുദ്രത്തിൽ കാലാവസ്ഥ മോശമായതിനാൽ പലതവണ നീട്ടിവെക്കേണ്ടിവരുകയായിരുന്നു. ചൊവ്വയിലെ പ്രത്യേക കാലാവസ്ഥയിൽ ഇറങ്ങുേമ്പാഴും പര്യവേക്ഷണങ്ങളിലുമുള്ള അനുഭവങ്ങൾ മനസ്സിലാക്കുകയാണ് ‘ആസ്പയർ’ വിക്ഷേപണം വഴി ലക്ഷ്യമിടുന്നത്. റോക്കറ്റിൽനിന്ന് വിക്ഷേപിച്ച് ഏറെ വൈകാതെ പാരച്യൂട്ട് കടലിൽ പതിച്ചു. ബോട്ടിൽ ഇത് പിന്നീട് കരക്കെത്തിച്ചു. രണ്ടു വർഷം കഴിഞ്ഞ് ചൊവ്വയിലേക്ക് ‘മാഴ്സ് റോവർ’ യാത്ര തിരിക്കാനിരിക്കെയാണ് പരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.