ഒാപർച്യുനിറ്റി റോവർ വിടചൊല്ലി -പൊടിക്കാറ്റ് വില്ലനായി
text_fieldsലോസ് ആഞ്ജലസ്: ചൊവ്വയുടെ രഹസ്യം തേടിപ്പോയ നാസയുടെ ബഹിരാകാശ പേടകം ഒാപർച്യുനിറ ്റി റോവർ വിടവാങ്ങി. 15 വർഷം ചൊവ്വയിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് റോവർ പ്രവർത്തനരഹി തമായത്. ബുധനാഴ്ച കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപൽഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് നാസ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഒാപർച്യുനിറ്റിയുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു.
കഴിഞ്ഞ ജൂണിൽ ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റിൽ ഒാപർച്യുനിറ്റിക്ക് മിഷൻ കൺട്രോളുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഒാപർച്യുനിറ്റി ഭൂമിയുമായി ഏറ്റവും ഒടുവില്‍ ആശയവിനിമയം നടത്തിയത് 2018 ജൂണ്‍ പത്തിനാണ്. ചൊവ്വയിലുണ്ടായ ശക്തമായ പൊടിക്കാറ്റ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പേടകത്തിനുമുകളില്‍ സൂര്യനെ മറച്ചിരുന്നു. ഇതോടെ, ജൂണ്‍ ആദ്യവാരത്തോടെ അതിെൻറ ചാര്‍ജ് ക്രമാതീതമായി കുറഞ്ഞു. പിന്നീട് പ്രവര്‍ത്തനങ്ങള്‍ കുറച്ച് ചാര്‍ജ് സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തി. ജൂണോടെ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. നാസയുടെ മാർസ് എക്സ്പ്ലൊറേഷൻ റോവർ പദ്ധതിയുടെ ഭാഗമായി 2003ലാണ് പേടകം വിക്ഷേപിച്ചത്. 2004 ജനുവരിയിൽ ഓപര്‍ച്യുനിറ്റി ചൊവ്വയിലിറങ്ങി. ചൊവ്വയിലെ ജലസാന്നിധ്യത്തെ കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.
ഗ്രഹത്തിലെ ജലസാന്നിധ്യം കണ്ടെത്തിയതും ഒാപർച്യുനിറ്റിയാണ്. 90 ദിവസം മാത്രം ചൊവ്വയിൽ ചെലവഴിക്കുമെന്നായിരുന്നു പേടകം ചൊവ്വയിലേക്ക് അയക്കു േമ്പാൾ നാസ കരുതിയത്. എന്നാൽ, സങ്കൽപങ്ങളെ കാറ്റിൽ പറത്തി 15 വർഷം സേവനം തുടർന്നു. പേടകത്തിെൻറ ദൗത്യം വിജയമാണെന്നും നാസ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.