അഞ്ചു മിനിറ്റിനുള്ളിൽ സൂര്യെൻറ 1500 ചിത്രങ്ങൾ പകർത്തുന്ന റോക്കറ്റുമായി നാസ
text_fields
വാഷിങ്ടൺ: അഞ്ചു മിനിറ്റിനുള്ളിൽ സൂര്യെൻറ 1500 ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങി നാസ. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 320 കി.മീറ്റർ മുകളിലായാണ് റോക്കറ്റ് സ്ഥാപിക്കുക. യു.എസ് സംസ്ഥാനമായ ന്യൂ മെക്സികോയിൽനിന്ന് ശനിയാഴ്ചയാണ് റോക്കറ്റ് വിക്ഷേപിക്കുക. സൂര്യെൻറ സജീവ പ്രദേശങ്ങളുടെ സമീപത്ത് നിമിഷങ്ങൾക്കുള്ളിൽ നടക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് റാപിഡ് അക്വസിഷൻ ഇമേജിങ് സ്പെക്ടോഗ്രാഫ് എക്സ്പിരിമെൻറ് (റെയ്സ്) എന്ന പദ്ധതി രൂപവത്കരിച്ചത്.
ഇതിലൂടെ സൂര്യനു ചുറ്റുമുള്ള ഉൗർജവും സൗേരാർജവും പുറംതള്ളുന്ന സങ്കീർണ കാന്തിക പ്രവർത്തന മേഖലകളെ കുറിച്ച് പഠനം നടത്താൻ സാധിക്കും. നിലവിൽ സൂര്യനെ കുറിച്ചു പഠിക്കുന്നതിന് നാസയുടെ തന്നെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി, സോളാർ ടെറസ്ട്രിയൽ റിലേഷൻസ് ഒബ്സർവേറ്ററി എന്നീ പദ്ധതികളുണ്ട്.
എന്നാൽ, സൂര്യെൻറ ചില പ്രദേശങ്ങളിലെ ദ്രുതഗതിയിലുള്ള ചലനങ്ങൾ മനസ്സിലാക്കുന്നതിന് ഉയർന്ന തരത്തിലുള്ള നിരീഷണ സംവിധാനം ആവശ്യമുണ്ടെന്ന് പദ്ധതിയുടെ പ്രധാന നിരീക്ഷകരിലൊരാളായ യു.എസിലെ സൗത്ത്വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോൺ ഹാസ്ലർ പറഞ്ഞു. നിലവിൽ സൂര്യനു ചുറ്റുമുള്ള മറ്റ് റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലുമുള്ള ഉപകരണങ്ങളേക്കാളും ‘റെയ്സി’ന് 10 മടങ്ങ് വേഗതയുള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.