സൂര്യെൻറ അന്തരീക്ഷത്തിലേക്ക് പറക്കാനൊരുങ്ങി നാസ
text_fieldsവാഷിങ്ടൺ: നക്ഷത്രങ്ങളുടെ ഉദ്ഭവം തേടി സൂര്യനെ തൊടാനൊരുങ്ങി പുതിയ സൗര പര്യവേക്ഷണ പദ്ധതിയുമായി നാസ. 2018 ജൂൈലയിൽ േഫ്ലാറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പറന്നുയർന്നശേഷം സൂര്യെൻറ പ്രഭാവലയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമാവും നാസയുടെ പാർക്കർ സോളാർ പ്രോബ്. സൂര്യെൻറ കടുത്ത ചൂടിെൻറയും വികിരണങ്ങളുടെയും ഏറ്റവും അടുത്തെത്തുന്ന ചരിത്രത്തിലെതന്നെ ആദ്യത്തെ പേടകമായിരിക്കും ഇതെന്ന് യു.എസ് ബഹിരാകാശ ഏജൻസി അഭിപ്രായപ്പെട്ടു.
ഡെൽറ്റ നാല് ഹെവി റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. സൂര്യെൻറ ഉപരിതലത്തിന് 6.3 മില്യൺ കി.മീ. അകലെയായാണ് പേടകം വലംവെക്കുക. 1,377 ഡ്രിഗ്രി സെൽഷ്യസിലധികമാണ് ഇൗ പ്രദേശത്തെ ചൂട്. ഇതിനെ തരണം ചെയ്യുന്നതിന് പേടകത്തിനു പുറത്ത് 11.43 സെ.മീ. കനത്തിൽ കാർബൺ സംയുക്തം കൊണ്ട് നിർമിച്ച കവചമുണ്ടാകും. ചെറിയ കാറിെൻറ വലുപ്പമുള്ള പേടകം ഏഴു വർഷംകൊണ്ട് ഏഴു തവണ സൂര്യനു സമീപത്തുകൂടി പറക്കും.
അസാമാന്യ ദൗത്യം എന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. മണിക്കൂറിൽ 4,30,000 മീറ്റർ വേഗത്തിലാവും പേടകം സഞ്ചരിക്കുക. ന്യൂയോർക്കിൽനിന്ന് ടോക്യോയിലേക്ക് ഒരു മിനിറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ എത്തുന്നതിന് സമാനമാണിത്. പാർക്കർ സോളാർ പ്രോബിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സൗരക്ഷോഭങ്ങളെയും ഭൂമിയെയും ഉപഗ്രഹങ്ങളെയും ബഹിരാകാശ യാത്രികരെയും ബാധിക്കുന്ന ബഹിരാകാശ വിഷയങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. യാത്രക്കിടയിൽ പ്ലാസ്മ തരംഗങ്ങളെയും ഉയർന്ന ഉൗർജകണങ്ങളെയും പേടകം അളക്കും.
സൂര്യനെ വലംവെക്കുന്നതിനിടെ ചിത്രങ്ങൾ പകർത്തുന്നതിന് വൈറ്റ്ലൈറ്റ് ഇമേജറും പേടകത്തിൽ ഘടിപ്പിക്കുമെന്ന് ശാസ്ത്രജ്ഞരിലൊരാളായ നികോള ഫോക്സ് വ്യക്തമാക്കി. നേരത്തേ സോളാർ േപ്രാബ് പ്ലസ് എന്ന് പേരിട്ടിരുന്ന പേടകത്തിന് ജ്യോതിശാസ്ത്രജ്ഞനും ഷികാഗോ സർവകലാശാലയിലെ പ്രഫസറുമായ യൂജിൻ പാർക്കറുടെ പേര് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.