ഇൻസൈറ്റ് കുതിച്ചു; ചൊവ്വയുടെ അകംപൊരുൾ തേടി VIDEO
text_fieldsവാഷിങ്ടൺ: ചൊവ്വ ഗ്രഹത്തെ അടുത്തറിയാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആദ്യ റോബോട്ടിക് ദൗത്യം ‘ഇൻസൈറ്റ് ’ യാത്ര പുറപ്പെട്ടു. ചൊവ്വയിലെ പാറക്കൂട്ടങ്ങളെയും മറ്റും സീസ്മോ മീറ്ററിെൻറ സഹായത്തോടെ പരിശോധിച്ച് ഗ്രഹത്തിെൻറ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കുകയാണ് വിക്ഷേപണ ഉദ്ദേശ്യം. അറ്റ്ലസ്^5 റോക്കറ്റിലേറിയാണ് പസഫിക് സമയം ശനിയാഴ്ച പുലർച്ചെ 4.05ന് കാലിഫോർണിയയിലെ വാൻഡെൻബർഗിൽനിന്ന് ഇൻസൈറ്റ് പേടകം ചുവന്ന ഗ്രഹെത്ത ലക്ഷ്യമിട്ട് പറന്നുയർന്നത്. യു.എസ് പശ്ചിമതീരത്തുനിന്നുള്ള ആദ്യ ഗ്രഹാന്തര വിക്ഷേപമാണിത്.
കടുത്ത മൂടൽ മഞ്ഞിനെപ്പോലും അവഗണിച്ചാണ് ഇൻസൈറ്റ് കുതിച്ചുയർന്നത്. ‘ഇൻറീരിയർ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻ’ എന്നതിെൻറ ചുരുക്കപ്പേരാണ് ഇൻസൈറ്റ്. പാറക്കൂട്ടങ്ങളടങ്ങിയ ഭൂമി പോലുള്ള ഗ്രഹങ്ങൾ കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപംകൊണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കൂടിയാണ് പുതിയ ദൗത്യം. ആസൂത്രണം ചെയ്തപോലെ കാര്യങ്ങൾ നടന്നാൽ നവംബർ 26ന് പേടകം ചൊവ്വയിലെത്തും.
സൗരോർജവും ബാറ്ററിയുമുപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻസൈറ്റ് പേടകത്തിെൻറ കാലാവധി 26 മാസമാണ്. 2016ൽ നടത്താനിരുന്ന ദൗത്യം സീസ്മോ മീറ്ററിലെ ചില പ്രശ്നങ്ങൾ കാരണമാണ് വൈകിയത്.
2012ൽ ‘ക്യൂരിയോസിറ്റി’ വിക്ഷേപിച്ച ശേഷം ഇതാദ്യമായാണ് നാസയുടെ മറ്റൊരു പേടകം ചൊവ്വയെ ലക്ഷ്യമാക്കി നീങ്ങുന്നത്. അമേരിക്ക, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് 6500 കോടിരൂപയാണ് ചെലവ്.
സീസ്മോ മീറ്റർ
ഇൻസൈറ്റ് പേടകത്തിൽ ക്രമീകരിച്ചിട്ടുള്ള പ്രധാന ഉപകരണമാണ് സീസ്മോ മീറ്റർ. സീസ്മിക് തരംഗങ്ങൾ വഴി വിവരശേഖരണം നടത്തുകയാണ് ഇത് ചെയ്യുക. സീസ്മിക് തരംഗങ്ങൾ ചൊവ്വയിലെ വിവിധ പാറക്കൂട്ടങ്ങളിലേക്ക് പതിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയാണ് സീസ്മോ മീറ്ററിെൻറ നിർമാണം പൂർത്തിയാക്കിയത്. ഭൂചലനംപോലെത്തന്നെ ചെറുതും വലുതുമായ നിരവധി കുലുക്കങ്ങൾക്ക് ചൊവ്വയും വിധേയമാവുന്നുണ്ടെങ്കിലും അതിെൻറ കാര്യകാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. സീസ്മോ മീറ്റർ അതേപ്പറ്റിയുള്ള വിവരങ്ങൾ നൽകും. മനുഷ്യൻ ചൊവ്വയിൽ കാലുകുത്തുന്നതിനുമുമ്പ് ഇതേക്കുറിച്ച് വിശദായി മനസ്സിലാക്കുകയാണ് ലക്ഷ്യം.
സെൽഫ് ഹാമറിങ് പ്രോബ്
ഇൻസൈറ്റിൽ ക്രമീകരിച്ചിട്ടുള്ള മറ്റൊരു ഭാഗമാണ് സെൽഫ് ഹാമറിങ് പ്രോബ്. ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെ എത്രമാത്രം ചൂടേറിയതാണെന്നു പരിശോധിക്കുകയാണിതിെൻറ ലക്ഷ്യം. ‘ഹീറ്റ് ഫ്ലോ ആൻഡ് ഫിസിക്കൽ പ്രോപ്പർട്ടീസ് പാക്കേജ്’ എന്ന ഈ ഉപകരണം പോളിഷ്, ജർമൻ ഏജൻസികൾ സംയുക്തമായി നിർമിച്ചതാണ്. 10 മുതൽ 16 വരെ അടി താഴ്ചയിൽ ഖനനംചെയ്യാനും ഇൗ ഉപകരണത്തിനു സാധിക്കും. അവിടത്തെ താപനിലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുകയെന്നതും അതിശൈത്യാവസ്ഥയിൽ മനുഷ്യവാസത്തിന് എത്രമാത്രം ചൂട് ആവശ്യമാണെന്ന് അറിയേണ്ടതും 2030ഒാടെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള നാസയുടെ ശ്രമങ്ങൾക്ക് നിർണായകമാണ്.
LIFTOFF! Humanity’s next mission to Mars has left the pad! @NASAInSight heads into space for a ~6 month journey to Mars where it will take the planet’s vital signs and help us understand how rocky planets formed. Watch: https://t.co/SA1B0Dglms pic.twitter.com/wBqFc47L5p
— NASA (@NASA) May 5, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.