ഒാസോൺ സുഷിരം ചെറുതായി –നാസ
text_fieldsവാഷിങ്ടൺ: ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന ഒാസോണിലെ സുഷിരം കാൽനൂറ്റാണ്ടിനെക്കാൾ ചെറുതായെന്ന് നാസ. ഒക്ടോബറിലാണ് ഒാസോണിലെ വിടവ് വർഷങ്ങൾക്കിടയിലെ ഏറ്റവും ചെറിയ അളവിലെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് സുഷിരം അതിെൻറ ഏറ്റവും വലിയ അളവിലായിരുന്നെന്നും നാസ അറിയിച്ചു.
76 ലക്ഷം ചതുരശ്ര മൈൽ (ഏകദേശം 1.22 കോടി ചതുരശ്രകിലോമീറ്റർ) ആയിരുന്നു അന്ന് രേഖപ്പെടുത്തിയ വിടവ്. അതിനുശേഷം സുഷിരം കുറയുകയായിരുന്നു. കാലാവസ്ഥക്കനുസരിച്ച് ഒാസോണിലെ സുഷിരത്തിെൻറ വലുപ്പത്തിൽ മാറ്റംവരും. അൻറാർട്ടിക്കിലെ ഒാസോൺ ദ്വാരം ഇൗ വർഷം അപൂർവമാംവിധം ദുർബലമായിരുന്നു -നാസയിലെ ശാസ്ത്രജ്ഞൻ പോൾ ന്യൂമാൻ പറഞ്ഞു. യു.എസ് നാഷനൽ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനും (എൻ.ഒ.എ.എ) ഇൗ വെളിപ്പെടുത്തൽ ശരിവെച്ചു. നാസയും എൻ.ഒ.എ.എയും ചേർന്നാണ് ഒാരോ വർഷവും ഒാസോൺ സുഷിരത്തിെൻറ മാറ്റം നിരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.