‘െചാവ്വ വാഹന’ത്തിെൻറ മാതൃക നാസ പ്രദർശിപ്പിച്ചു VIDEO
text_fieldsവാഷിംഗ്ടൺ: അമേരിക്ക 2020 ൽ നടത്തനുദ്ദേശിക്കുന്ന ചൊവ്വ ദൗത്യവുമായി ബന്ധപ്പെട്ട് രൂപകൽപന ചെയ്ത ‘ചൊവ്വ വാഹന’ത്തിെൻറ മാതൃക നാസ പുറത്തുവിട്ടു. കെന്നഡി സ്പെയ്സ് സെൻറർ വിസിറ്റർ കോംപ്ലക്സിൽ നടന്ന വാർത്താസമ്മേളനത്തിൽ നാസയുടെ ബഹിരാകാശ യാത്രികനായ സ്കോട്ട് കെല്ലിയാണ് ചൊവ്വ ദൗത്യത്തിനായി രൂപപ്പെടുത്തുന്ന യന്ത്രമനുഷ്യരെ ഉൾക്കൊള്ളുന്ന അത്യാധുനിക പേടകത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം 2030 ൽ മനുഷ്യെന ചൊവ്വയിലെത്തിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായുള്ള റൊേബാട്ടിക് വാഹനത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നാസ ഇനിയും രഹസ്യമാക്കിവെച്ചിരിക്കുകയാണ്. േഫ്ലാറിഡയിലെ പാർക്കർ ബ്രദേഴ്സ് കൺസെ്പ്റ്റ്സ് എന്ന സ്ഥാപനത്തിെൻറ സഹായത്തോടെ നാസയിലെ ശാസ്ത്രജ്ഞരാണ് നാലുപേർക്കിരിക്കാവുന്ന വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന 700 വോൾട്ട് ബാറ്ററിയിൽ ഇലക്ട്രിക് മോേട്ടാറിെൻറ സഹായത്തോടെയാണ് വാഹനം പ്രവർത്തിക്കുകയെന്ന് വാർത്താ സമ്മേളനത്തിൽ പെങ്കടുത്ത കെന്നഡി സ്പെയ്സ് സെൻറർ വിസിറ്റർ കോംപ്ലക്സ് പബ്ലിക് റിലേഷൻസ് അസിസ്റ്റൻറ് മാനേജർ റബേക്ക ഷിറേമാൻ പറഞ്ഞു. ചൊവ്വയുടെ ഉപരിതലത്തിലെ സൂക്ഷ്മാണുക്കളെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കുന്ന പേടകം ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ചുവന്ന ഗ്രഹത്തിെൻറ ഉപരിതലത്തിൽ നിന്ന് സാമ്പളുകളും ശേഖരിക്കും.
നേരത്തെ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയ നാസയുടെ റൊബോട്ടിക് പേടകമായ ‘ക്യൂരിയോസിറ്റി’ ജൈവ തന്മാത്രകളുടെ സാന്നിധ്യം, ധാതുക്കളുടെ സാന്നിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.