ഇന്ധനം തീർന്നു; നാസയുടെ കെപ്ലർ ടെലിസ്കോപ് ദൗത്യം അവസാനിപ്പിച്ചു
text_fieldsവാഷിങ്ടൺ: സൗരയൂഥത്തിനു പുറത്തെ ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിയാൻ സഹായിച്ച നാസയുടെ കെപ്ലർ ടെലിസ്കോപ് ദൗത്യം അവസാനിപ്പിച്ചു. ഇന്ധനം തീർന്നതോടെയാണ് ശാസ്ത്രപര്യവേക്ഷണത്തിന് നിരവധി സംഭാവനകൾ നൽകിയ ടെലിസ്കോപ് ചരിത്രത്തിെൻറ ഭാഗമാകുന്നത്.
ജീവെൻറ തുടിപ്പുകൾ ഉണ്ടെന്ന് സംശയിക്കുന്നതടക്കം 2600 ഗ്രഹങ്ങളാണ് കെപ്ലറിലൂടെ ശാസ്ത്രലോകം പരിചയപ്പെട്ടത്. കെപ്ലറിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് നക്ഷത്രങ്ങളേക്കാളേറെ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടെന്ന് അനുമാനിക്കാനാവുമെന്ന് നാസ പ്രസ്താവനയിൽ പറഞ്ഞു. 2009 മാർച്ച് ആറിനാണ് നാസയുടെ ഗ്രഹപര്യവേക്ഷണ ദൗത്യ ടെലിസ്കോപ്പായ കെപ്ലർ പ്രവർത്തനം തുടങ്ങുന്നത്.
പ്രതീക്ഷിച്ചതിലും വലിയ ഫലമാണ് ഇൗ ദൗത്യത്തിലൂടെ നേടിയതെന്ന് നാസ അസോ. അഡ്മിനിസ്ട്രേറ്റർ തോമസ് സർബുചൻ പറഞ്ഞു. ദൗത്യത്തിനിടെ പല സന്ദർഭങ്ങളിലും കേടുപാടുകൾ ഉണ്ടായെങ്കിലും വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സംഘം ഇത് പരിഹരിക്കുകയായിരുന്നു. കെപ്ലർ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കുകയാണെന്ന് മാസങ്ങൾക്കുമുമ്പ് നാസ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.