വിമാനത്തിെൻറ വലിപ്പമുള്ള ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് നാസ
text_fieldsവാഷിങ്ടൺ: ബോയിങ് - 747 വിമാനത്തിെൻറ വലിപ്പമുള്ള ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്ന് നാസ. 2020 RK2 എന്ന് നാമകരണം ചെയ്ത ഛിന്നഗ്രഹം ഭൂമിയിൽനിന്ന് 38,27,797.34 കിലോമീറ്റർ അകലെയായിരിക്കും ഭ്രമണപഥത്തിലൂടെ കടന്നുപോകുക. ഇതിെൻറ സഞ്ചാരം ഭൂമിയെ യാതൊരു വിധത്തിലും ബാധിക്കാനിടയില്ലെന്നും നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
2020 RK2ന് ഒരു ബോയിങ്-747 വിമാനത്തിെൻറ വലിപ്പമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബറിലാണ് ആദ്യമായി ഇത് നിരീക്ഷകരുടെ ശ്രദ്ധയിൽപെട്ടത്. ഒക്ടോബർ ഏഴിന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥവുമായി സമ്പർക്കത്തിൽ വരുമെന്ന് പിന്നീട് നിയർ-എർത് ഒബ്ജക്ട്സ് (NEO) കണ്ടെത്തുകയായിരുന്നു.
118-265 അടി വലിപ്പമുള്ളതായി കണക്കാക്കപ്പെടുന്ന ഛിന്നഗ്രഹം സെക്കൻഡിൽ 6.68 കിലോമീറ്റർ വേഗതയിലാണ് നിലവിൽ നീങ്ങുന്നത്. ഭൂമിയിൽനിന്ന് ഏറെ ദൂരെയാണ് സഞ്ചാരപഥമെന്നതിനാൽ സൂക്ഷ്മ നിരീക്ഷകർക്ക് പോലും കാണാനാവുമോയെന്ന കാര്യത്തിൽ നാസ വ്യക്തത വരുത്തിയിട്ടില്ല.
അമേരിക്കൻ സമയം ഉച്ചകഴിഞ്ഞ് 1.12നാണ് 2020 RK2 കടന്നുപോകുന്നത്. ഇനി 2027 ആഗസ്റ്റിലാണ് ഇത് ഭൂമിക്ക് മുകളിലൂടെ പോവുക. സെപ്റ്റംബർ 24ന് മറ്റൊരു ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്നുപോയിരുന്നെന്ന് നാസ വ്യക്തമാക്കി.
13,000 മൈൽ മുകളിലൂടെയായിരുന്നു രണ്ടാഴ്ച മുമ്പ് ഈ ഛിന്നഗ്രഹം കടന്നുപോയത്. 2020 RK2ന് മുമ്പ് മറ്റ് അഞ്ചോളം ഛിന്നഗ്രഹങ്ങളുടെ കടന്നുപോക്ക് നാസ പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച 26 മീറ്റർ വിസ്താരമുള്ള ഛിന്നഗ്രഹം ഭൂമിയിൽനിന്ന് 6.2 മില്യൺ കിലോമീറ്റർ സുരക്ഷിതാകലത്തിൽ കടന്നു പോയി. 2020 RR2 എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.