നാസയുടെ ജെയിംസ് സ്പേസ് ടെലിസ്കോപ് വിക്ഷേപിച്ചു
text_fieldsപാരീസ്: പ്രപഞ്ചരഹസ്യം തേടി നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് യാത്രതുടങ്ങി. ക്രിസ്മസ് ദിനത്തിലാണ് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ലോകത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും കരുത്ത് കൂടിയതുമായ ടെലിസ്കോപ് വിക്ഷേപിച്ചത്. ഹബിൾ സ്പേസ് ടെലിസ്കോപ്പിെൻറ പിൻഗാമിയെന്നു വിശേഷിക്കപ്പെടുന്ന ജെയിംസ് വെബ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അരിയാനെ- 5 റോക്കറ്റിലേറിയാണ് സഞ്ചാരം തുടങ്ങിയത്.
പറന്നുയർന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽനിന്ന് വേർപെട്ടു. ടെലിസ്കോപ് ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും. 7000 കിലോ ആണ് ടെലിസ്കോപ്പിെൻറ ഭാരം. 1000 കോടി ഡോളറാണ് ചെലവ്.
ഭൂമിയിൽനിന്ന് 16 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-2 ഭ്രമണപഥത്തിലാകും ടെലിസ്കോപ് സ്ഥിതി ചെയ്യുക. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിെൻറ ഏകദേശം നാലു മടങ്ങ് അകലത്തിൽ. െജയിംസ് വെബ് ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുക.
1350 കോടി വർഷം മുമ്പുള്ള പ്രപഞ്ചഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, തമോഗർത്തങ്ങളുടെ സമഗ്ര നിരീക്ഷണം, നെപ്റ്റ്യൂൺ, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം ഇവയാണ് ടെലിസ്കോപ്പിെൻറ പ്രധാന ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.