സാേങ്കതിക തകരാർ: സൗര ദൗത്യം നാസ നീട്ടിവെച്ചു
text_fieldsവാഷിങ്ടൺ: സൂര്യനെ അടുത്തുചെന്ന് പഠിക്കാൻ നാസ പദ്ധതിയിട്ട ‘പാർകർ സോളാർ േപ്രാബ്’ വിക്ഷേപണം വീണ്ടും നീട്ടി. േഫ്ലാറിഡയിലെ കേപ് കനാവറിൽനിന്ന് ഭീമൻ റോക്കറ്റായ ഡെൽറ്റ-4ൽ ശനിയാഴ്ച പുലർച്ചെ കുതിക്കേണ്ട കൃത്രിമ ഉപഗ്രഹത്തിെൻറ വിക്ഷേപണം സാേങ്കതിക തകരാർമൂലമാണ് വൈകിയത്. പ്രശ്നം പരിഹരിച്ച് 24 മണിക്കൂറിനുശേഷം ഞായറാഴ്ച വീണ്ടും വിക്ഷേപണത്തിനൊരുങ്ങുമെന്ന് നാസ അറിയിച്ചു.
കൗണ്ട്ഡൗൺ തുടങ്ങി ഒരു മിനിറ്റ് 55 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് പ്രശ്നം കണ്ടെത്തിയത്. ജൂലൈ അവസാനത്തിൽ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടത്.
സൂര്യെൻറ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് വിശദമായ പഠനമാണ് ‘പാർകർ സോളാർ പ്രോബി’െൻറ പ്രധാന ദൗത്യം. സൂര്യന് 61.2 ലക്ഷം കിലോമീറ്റർ സമീപത്തുവരെ ഉപഗ്രഹം എത്തും. 4.3 കോടി കിലോമീറ്റർ അരികിൽവരെ മാത്രമേ മുമ്പ് മനുഷ്യദൗത്യങ്ങൾ എത്തിയുള്ളൂ. സെക്കൻഡിൽ 190 കിലോമീറ്റർ വേഗത്തിലായിരിക്കും (മണിക്കൂറിൽ 6,90,000 കിലോമീറ്റർ) സഞ്ചരിക്കുക. മനുഷ്യൻ നിർമിച്ച ഏറ്റവും വേഗമേറിയ വസ്തുവായിരിക്കും ഇത്.
ഏഴു വർഷത്തിനിടെ 24 തവണ സൂര്യനെ ചുറ്റുന്ന ഉപഗ്രഹം അവിടത്തെ സാഹചര്യങ്ങൾ കൂടുതൽ കൃത്യമായി ഒപ്പിയെടുക്കും. സെക്കൻഡിൽ 500 കിലോമീറ്റർ വരെ വേഗത്തിൽ ആഞ്ഞുവീശുന്ന സൗരവാതങ്ങളെ നിർമിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കുക, കൊറോണയിലെ വൈദ്യുത, കാന്തിക മേഖലകൾ അളക്കുക, കൊറോണയുടെ സൂക്ഷ്മാംശങ്ങളുൾക്കൊള്ളുന്ന പടങ്ങളെടുക്കുക തുടങ്ങിയവ ഇതിെൻറ ഭാഗമായി സോളാർ പ്രോബ് നിർവഹിക്കും.
കൊറോണയിലെ അതിതീവ്ര താപം ചെറുക്കാൻ 4.5 ഇഞ്ച് കനത്തിൽ കാർബൺകൊണ്ട് പ്രത്യേക കവചം ഒരുക്കിയിട്ടുണ്ട്. ഇവിടെ 13,00 ഡിഗ്രിയായിരിക്കും ശരാശരി താപം. 1,650 ഡിഗ്രി വരെ താപം ചെറുക്കാൻ ഇൗ കവചത്തിനാകും. ഒരു കാറിെൻറ വലുപ്പമുള്ള പേടകത്തിന് 680 കിലോയോളം തൂക്കമുണ്ട്. 60 വർഷം മുമ്പാണ് സമാനമായ സൗരദൗത്യങ്ങൾ പദ്ധതിയിടുന്നത്. പക്ഷേ, സൂര്യനു സമീപത്തെ താപം പ്രതിരോധിക്കാൻ ശേഷിയുള്ള സാേങ്കതികവിദ്യ ലഭ്യമല്ലാത്തത് പദ്ധതി നീണ്ടുപോകാനിടയാക്കി. ഭൂമിയിൽനിന്ന് ഇടപെടുക സാധ്യമല്ലാത്തതിനാൽ പ്രശ്നങ്ങൾ പരമാവധി സ്വയം പരിഹരിക്കാനുള്ള സാേങ്കതികതയും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
1976ൽ ഹീലിയോസ്-2 ആണ് സൂര്യനെ പഠിക്കാൻ മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം. അന്ന് എത്തിയതിനെക്കാൾ ഏഴുമടങ്ങ് അടുത്തായിരിക്കും പാർകർ പ്രോബ് എത്തുക. ആദ്യമായി സൗരവാതം പ്രവചിച്ച ഷികാഗോ യൂനിവേഴ്സിറ്റി മുൻ ജ്യോതിശാസ്ത്രജ്ഞൻ യൂജിൻ എൻ. പാർകറുടെ പേരാണ് പേടകത്തിനിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.