ഇത് ഹോളിവുഡ് ചിത്രമല്ല; ഭൂമിയെ 'മുക്കാൻ' കൂറ്റൻ വാതക സൂനാമികൾ വരുന്നു, തമോഗർത്തങ്ങൾ സൃഷ്ടിക്കാവുന്ന മഹാനാശത്തെ മുന്നറിയിപ്പ് നൽകി നാസ
text_fieldsവാഷിങ്ടൺ: ഇന്തോനേഷ്യൻ ദ്വീപിൽ തുടങ്ങി ലോകം മുഴുക്കെയും വർഷങ്ങൾ കഴിഞ്ഞ് ഫുകുഷിമയിലും സൂനാമി വിതച്ച മഹാനാശങ്ങളെ കുറിച്ച് ഭീതിയോടെ ഓർക്കാത്തവർ കുറവായിരിക്കും. എന്നാൽ, അതൊന്നുമല്ലാത്ത ഒരു സൂനാമിയെ മുന്നറിയിപ്പ് നൽകുകയാണ് നാസ. ശാസ്ത്രത്തിന് ഇനിയും തെളിവു നൽകാനായില്ലെങ്കിലും പ്രപഞ്ചത്തിൽ എമ്പാടും ഉണ്ടെന്ന് ഉറപ്പുള്ള തമോ ഗർത്തങ്ങൾ സൃഷ്ടിക്കാവുന്ന വാതക സൂനാമികളെ കുറിച്ചാണ് പുതിയ സൂചന. 'ഘടാഘടിയൻ' തമോ ഗർത്തങ്ങൾക്ക് നീല ഗ്രഹത്തിൽ വൻ വാതക സൂനാമി തീർക്കാനാകുമെന്നാണ് മുന്നറിയിപ്പ്.
'ത്രില്ലർ ശാസ്ത്ര നോവലിന് ചേർന്ന പേര്: കൂറ്റൻ തമോഗർത്ത സൂനാമി'' എന്ന് തലക്കെട്ട് നൽകിയാണ് സമൂഹ മാധ്യമത്തിൽ നാസ വാർത്ത നൽകിയിരിക്കുന്നത്. കൂറ്റൻ തമോഗർത്തങ്ങളുടെ ഗുരുത്വാകർഷണത്തിൽനിന്ന് രക്ഷപ്പെടുന്ന വാതകം ബഹിരാകാശത്തിെൻറ അങ്ങേയറ്റങ്ങളിൽ കൂടിച്ചേർന്ന് സൂനാമി പോലെ ഭൂമിക്കു മേൽ പതിക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിെൻറ കമ്പ്യൂട്ടർ മാതൃകകളും ശാസ്ത്രജ്ഞർ വരച്ചെടുത്തിട്ടുണ്ട്.
നാസ പുറത്തുവിട്ട സമൂഹ മാധ്യമ പോസ്റ്റ് അതിവേഗമാണ് ലോകം കീഴടക്കിയത്. ആശങ്കയായും കൗതുകമായും ലോകമേറ്റെടുത്ത വാർത്തക്കു പിന്നാലെയാണിപ്പോൾ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.