ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയിട്ട് ആറാണ്ട്; ജന്മദിനാശംസകളുമായി ട്വീറ്റുകൾ
text_fieldsവാഷിങ്ടൺ: ചൊവ്വ ഗ്രഹം വാസയോഗ്യമാണോ എന്നറിയുന്നതിനായി നാസ ക്യൂരിയോസിറ്റി റോവർ അയച്ചിട്ട് ഇന്നേക്ക് ആറാണ്ട് തികയുന്നു. മാർസ് ക്യൂരിയോസിറ്റിയുടെ ആറാം വാർഷികം ട്വിറ്ററിൽ പങ്കു വെച്ചപ്പോൾ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്.
‘‘ഒരു നാൾ ഞങ്ങൾ അവിടെയെത്തും. നിനക്ക് മികച്ച ഒരു പിറന്നാൾ ആഘോഷമൊരുക്കും..’’ ക്യൂരിയോസിറ്റി റോവറിനോട് ഒരു ട്വിറ്റർ ഉപയോക്താവിെൻറ ആശ്വാസ വാക്കുകളാണിത്. നാസ ക്യൂരിയോസിറ്റി റോവർ ചൊവ്വയിലേക്ക് അയച്ചതിെൻറ ആറാം വാർഷികത്തോടനുബന്ധിച്ച് ക്യൂരിയോസിറ്റി റോവറിെൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റിനുള്ള മറുപടിയായിരുന്നു സൈമൺ എസ് എന്നയാളുടെ വാക്കുകൾ.
‘‘ഒരു നാൾ ഞങ്ങൾ ആ പൊടി നിറഞ്ഞ ഗ്രഹത്തിലിറങ്ങും. നിനക്ക് മനോഹരമായൊരു ആലിംഗനം നൽകും. പിന്നെ നിനക്ക് മികച്ച ഒരു പിറന്നാൾ ആഘോഷമൊരുക്കും. പിന്നീട് നീ വിരമിക്കുമ്പോൾ ഞങ്ങൾ ഒരു മ്യൂസിയത്തിലാക്കും. മാനവരാശി നില നിൽക്കുന്നിടത്തോളം കാലം നീ പ്രകീർത്തിക്കപ്പെടും’’ എന്നായിരുന്നു സൈമൺ കുറിച്ചത്. മാർസിെൻറ കാമറയിൽ ജൻമദിനാശംസകൾ നേർന്നുകൊണ്ടുള്ള ബോർഡ് പതിയുന്നതായുള്ള കാർട്ടൂണും ഒരാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘‘ആറു വർഷം മുമ്പ് ഞാൻ ചൊവ്വയിൽ സ്പർശിച്ചു. എെൻറ ചൊവ്വ ഇറക്കത്തിെൻറ ആറാം വാർഷികം പരമ്പരാഗത ഉപഹാരമായ അയൺ ഒാക്സൈഡുമായി ആഘോഷിക്കുകയാണ്.’’ എന്നായിരുന്നു ക്യൂരിയോസിറ്റി റോവറിെൻറ ട്വീറ്റ്. ഇൗ ട്വീറ്റിനോട് സന്തോഷവും ‘ഒറ്റക്കായ’ ക്യൂരിയോസിറ്റി റോവറിനോടുള്ള സഹതാപവും പലരും പങ്കുവെച്ചു. ജൻമദിനാശംസകൾ നേർന്നും ഏറെ പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
I touched down on #Mars six years ago. Celebrating my 6th landing anniversary with the traditional gift of iron… oxide. (It puts the red in Red Planet.) https://t.co/AgssRU46yh pic.twitter.com/IAMa5H4TUG
— Curiosity Rover (@MarsCuriosity) August 5, 2018
One day we shall land on that dusty planet, give you a nice hug and then have the best birthday party of the whole system. Rest assure that when the day of your retirement finally comes we'll put you on a museum for you to be praised by all humanity for as long as we exist.
— Simon S. (@simonsanvil) August 5, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.