പശ്ചിമഘട്ട മലനിരകളിൽ പുതിയ സസ്യം കണ്ടെത്തി
text_fieldsകൽപറ്റ: വയനാടൻ മലനിരകളിലെ ഷോല വനപ്രദേശത്തുനിന്ന് വള്ളിപ്പാലവർഗത്തിൽപെടു ന്ന പുതിയ സസ്യത്തെ ശാസ്ത്രഗവേഷകർ കണ്ടെത്തി. അഞ്ചുവർഷം നീണ്ട നിരീക്ഷണത്തിനൊടുവിൽ കണ്ടെത്തിയ ഈ ചെടി ‘ടൈലോഫോറ ബാലകൃഷ്ണാനീ’ എന്ന പേരിൽ അറിയപ്പെടും. ഈ വള്ളിച്ചെടിയിൽ അ പ്പൂപ്പൻതാടി ഗണത്തിൽ കാണുന്ന വിത്തുകൾ ഉണ്ടാകും.
പൂക്കൾ ചുവപ്പും പിങ്കും കലർന്ന വർണങ്ങളോടുകൂടിയതാണ്. കായൽ പ്രദേശത്ത് കാണപ്പെടുന്ന ‘ടൈലോഫോറ ഫ്ലക്സോസ’ എന്ന സസ്യത്തോടു സാമ്യമുള്ളതാണ് പുതിയ സസ്യം. വയനാട് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ മുൻ മേധാവിയും ഡിവൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണൻ ശാസ്ത്രലോകത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ മുൻനിർത്തി, ആദരസൂചകമായി നൽകിയതാണ് ശാസ്ത്രനാമം.
ഇതു കൂടാതെ ‘ടൈലോഫോറ നെഗ്ലെക്ട’ എന്ന മറ്റൊരു സസ്യത്തെകൂടി ഇതോടൊപ്പം കണ്ടെത്തി. വെള്ളയും പിങ്കും കലർന്ന പൂക്കൾ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിൽ, തൂവൽമല പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചൻ എം. സലിം, ജയേഷ് പി. ജോസഫ്, എം.എം. ജിതിൻ, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ എന്നിവരാണ് ചെടികൾ കണ്ടെത്തിയത്.
ഇരുസസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.