മനുഷ്യനെ തോൽപിക്കും ഇൗ റോബോട്ട്
text_fieldsലണ്ടൻ: സങ്കീർണ ശസ്ത്രക്രിയകളിൽ മനുഷ്യനെ സഹായിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ ശാസ്ത്രലോകത്തിന് പുതിയ സംഭവമല്ല. പക്ഷേ, റോബോട്ടുകൾ മനുഷ്യനെ തോൽപിച്ചുകളഞ്ഞാലോ? അത്തരമൊരു സംഭവമാണ് ഒാക്സ്ഫഡ് സർവകലാശാലയിലുണ്ടായത്. റോബർട്ട് മെക്ലേൺ എന്ന ശാസ്ത്രജ്ഞെൻറ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് തീർത്തും വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയത്. 12 രോഗികളിൽ അവർ തിമിര ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുന്നു. ആറുപേർക്ക് മനുഷ്യനും ബാക്കിയുള്ളവർക്ക് റോബോട്ടുമാണ് ശസ്ത്രക്രിയ നടത്തുക. 12 പേരുടെയും ശസ്ത്രക്രിയ വിജയിച്ചു.
പക്ഷേ, റോബോട്ട് നടത്തിയതായിരുന്നു കൂടുതൽ പൂർണത കൈവരിച്ചത്. നേത്രശസ്ത്രക്രിയ നടത്തുേമ്പാൾ റെറ്റിനക്ക് സംഭവിക്കാവുന്ന ചെറിയ കേടുപാടുകൾ, രക്തക്കുഴലുകൾക്കുണ്ടാകുന്ന പൊട്ടൽ ഇതൊക്കെയാണ് ഗവേഷക സംഘം പരിശോധിച്ചത്. റോബോട്ടുകളുടെ കാര്യത്തിൽ ഇതെല്ലാം താരതമ്യേന കുറവാണെന്ന് കണ്ടെത്തി.
ഒരു മൈക്രോൺ (ഒരു മില്ലിമീറ്ററിെൻറ ആയിരത്തിലൊന്ന്) പരിധിയിൽ വരെ റോബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുവെന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. ഇത്തരം ഹ്യൂമനോയ്ഡ് റോബോട്ടുകൾ നേത്രചികിത്സ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് മെക്ലോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.