പുതുതായി തിരിച്ചറിഞ്ഞ ദിനോസറുകൾ പരിണാമ പഠനത്തെ സഹായിക്കുമെന്ന്
text_fieldsടൊറേൻറാ: ശാസ്ത്രസംഘം പുതുതായി കണ്ടെത്തിയ രണ്ടു തരം ദിനോസറുകളുടെ അവശിഷ്ടം ഏകദേശം ഏഴു കോടി വർഷത്തോളം വരുന്നതും പരിണാമ പഠനത്തിൽ അവ്യക്തത നിറഞ്ഞതുമായ ഒരു കാലത്തിലേക്ക് വെളിച്ചം വീശുന്നതുമായേക്കുമെന്ന് ഗവേഷക സംഘം. ഇത് ഒമ്പതിനായിരം കോടി വർഷങ്ങൾക്കും പതിനാറായിരം കോടി വർഷങ്ങൾക്കും ഇടയിലുള്ള കാലമാണെന്നും കാനഡയിലെ അൽബെർട്ട സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
ക്സിയുനികുസ്, ബാന്നികുസ് എന്നീ രണ്ട് ജീവിവർഗത്തിൽപെട്ട ദിനോസറുകൾ ജീവിച്ചിരുന്നതായാണ് കണ്ടെത്തിയത്. ഇതിൽപെട്ട തിറോപോഡ്സ് വിഭാഗം പക്ഷികളെപ്പോലെ പറന്നുയരാൻ കഴിവുള്ളവയായിരുന്നു. അൽവാറെസോറോയ്ഡ്സ് വിഭാഗത്തിൽപെട്ടവ ചെറിയ കൈപ്പത്തികളും കുഴിയുണ്ടാക്കാൻ പാകത്തിൽ നീണ്ട വിരലുകളോടു കൂടിയവയുമായിരുന്നുവെന്ന് ഇവർ പറയുന്നു.
മുമ്പ് തിരിച്ചറിഞ്ഞ ഹാപലോഷിറസ് വിഭാഗത്തിൽപെട്ടയിൽനിന്നുള്ള പരിണാമത്തിൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ, മാംസം ഭക്ഷിച്ചിരുന്ന ദിനോസറുകൾ ശലഭത്തീറ്റക്കാർ ആയി മാറിയതെങ്ങനെയെന്നതിലേക്ക് ഇവയുടെ സാമ്പിളുകൾ സൂചന നൽകുന്നതാണ് ഇൗ മേഖലയിലെ ഗവേഷകരെ ആവേശത്തിലാഴ്ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.