ബഹിരാകാശത്തേക്ക് പോകണമെന്ന് ബെസോസ്, സദസ്സിൽ കൂട്ടച്ചിരി; 20 വർഷം മുമ്പുള്ള അഭിമുഖ വിഡിയോ വൈറലാകുന്നു
text_fieldsസ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശ യാത്ര നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. ബഹിരാകാശ ടൂറിസം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിെൻറ ആദ്യ പടിയായാണ് ന്യൂ ഷെപ്പേർഡ് എന്ന പേടകത്തിലെ യാത്രയെ ബെസോസ് കാണുന്നത്. ബഹിരാകാശത്തിെൻറ 'ശരിയായ അതിർത്തി' കടക്കുന്ന ആദ്യ ശതകോടീശ്വരൻ കൂടിയായ ബെസോസിെൻറ 2000ലെ ഒരു വിഡിയോ ഇപ്പോൾ വൈറലാണ്.
മാധ്യമപ്രവർത്തകനായ ചാർലി റോസിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ബെസോസ് നൽകിയ അഭിമുഖത്തിെൻറ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോയിൽ ബെസോസ് തെൻറ സ്വപ്നങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. അന്ന് ബഹിരാകാശ യാത്രയെന്ന തെൻറ സ്വപ്നത്തെ കുറിച്ച് അദ്ദേഹം പറയുേമ്പാൾ സദസ്സിൽ നിന്നും പൊട്ടിച്ചിരികളാണുയർന്നത്.
'ആമസോൺ സി.ഇ.ഒ ആയിരുന്നില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു..? അല്ലെങ്കിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്..? എന്നായിരുന്നു അവതാരകെൻറ ചോദ്യം. 'ബഹിരാകാശ പര്യവേക്ഷണം ചെയ്യുന്നതിന് സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... - എന്നായിരുന്നു ബെസോസിെൻറ മറുപടി.. അത് എത്രത്തോളം അസംഭവ്യമാണെന്ന ബോധ്യമുള്ളതിനാൽ വലിയ പ്രതീക്ഷ വെക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.
'ഞാൻ ഒരു റോക്കറ്റ് ഷിപ്പിൽ കയറി ബഹിരാകാശത്തേക്ക് പോകും... എന്നിട്ട്, അവിടെ വെച്ച് കുറച്ചുകാര്യങ്ങൾ പരിശോധിക്കുകയും ചെയ്യും...' ബെസോസിെൻറ ഇൗ വാക്കുകൾക്കാണ് സദസ്സിൽ നിന്നും പൊട്ടിച്ചിരികളുയർന്നത്. അഭിമുഖം ചെയ്ത ചാർലി റോസിനും ചിരിയടക്കാൻ കഴിഞ്ഞില്ല. ''നിങ്ങൾ അതിനായി മനസുവെച്ചാൽ, ഒരു വഴി കണ്ടെത്താൻ കഴിഞ്ഞേക്കും... എന്നാൽ, ഡയറക്ടർ ബോർഡും ഒാഹരിയുടമകളും ഇക്കാര്യത്തിൽ സന്തുഷ്ടരാവാൻ വഴിയില്ല..' -അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.
എന്നാൽ, ബെസോസ് അതിന് നൽകിയ മറുപടി അദ്ദേഹത്തിെൻറ ദീർഘദൃഷ്ടിയെ വെളിവാക്കുന്നതായിരുന്നു.'അത് വളരെ ബുദ്ധിമുട്ട് തന്നെയാണ്.. എങ്കിലും, അടുത്ത 20 വർഷക്കാലം കൊണ്ട് സാങ്കേതികവിദ്യയിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് ആര് കണ്ടു... ഒരുപക്ഷേ അപ്പോഴേക്കും ഇത്തരം കാര്യങ്ങൾ എളുപ്പമാകും. " - അന്ന് ബെസോസ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച പേടകത്തിൽ ബഹിരാകാശം കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Jeff Bezos interview in 2000.
— Harsh Goenka (@hvgoenka) July 27, 2021
Everyone laughed at that time when he said he wanted to explore space… #vision #intent pic.twitter.com/MHSmjVy1It
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.