ചന്ദ്രയാൻ-2 ദൗത്യം 98 ശതമാനവും വിജയം - ഐ.എസ്.ആർ.ഒ
text_fieldsഭുവനേശ്വർ: ചേന്ദ്രാപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിക്രം ലാൻഡറുമായുള ്ള സിഗ്നൽ ബന്ധം നഷ്ടമായതൊഴിച്ചാൽ ചന്ദ്രയാൻ-2 ദൗത്യം 98 ശതമാനവും വിജയമായിരുന്നു വെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർ പരമാവധി ശ്രമിച്ചുവരുകയാണ്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ മുൻനിശ്ചയപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വർ െഎ.ഐ.ടിയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ പോകവേ വിമാനത്താവളത്തിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിെൻറയും സാേങ്കതികതയുടെയും കരുത്തുതെളിയിക്കാൻ കഴിഞ്ഞതിനാലാണ് ദൗത്യം 98 ശതമാനം വിജയമായിരുന്നുവെന്ന് അവകാശപ്പെടുന്നതെന്നും ശിവൻ വ്യക്തമാക്കി. ഐ.എസ്.ആർ.ഒയുടെ അടുത്ത ചാന്ദ്രദൗത്യം 2020ൽ നടക്കും. ആളില്ലാ പര്യവേക്ഷണമാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യം ലാൻഡറിന് എന്തു സംഭവിച്ചുവെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ഇതുവരെ ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും വിവരം ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും. ഒരു വർഷമാണ് ഓർബിറ്ററിെൻറ കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ഏഴര വർഷം വരെ അത് അന്തരീക്ഷത്തിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും ശിവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.