കോവിഡ് കാരണം ആളൊഴിഞ്ഞു; തിമിംഗലത്തെ സന്ദർശിക്കാൻ പെൻഗ്വിനെത്തി VIDEO
text_fieldsഷിക്കാഗോ: അമേരിക്കൻ നഗരമായ ഷിക്കാഗോയിലെ ലോക പ്രശസ്ത അക്വേറിയമാണ് ഷെഡ് അക്വേറിയം. ഭീമൻ തിമിംഗലം മുതൽ കു ഞ്ഞു മീനുകൾ വരെയുള്ള വമ്പൻ അക്വേറിയം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. എന്നാൽ കോവിഡ ് 19 അമേരിക്കയിൽ അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഷെഡ് അക്വേറിയം അടച്ചിട്ടിരിക്കുകയാണ്. ജനങ്ങ ൾക്ക് മാത്രമാണല്ലോ അക്വേറിയം കാണാൻ നിയന്ത്രണം. അവിടെയുള്ള പെൻഗ്വിനുകൾ ആ അവസരം മുതലെടുത്തു.
പെൻഗ്വിനുകൾ അക്വേറിയം ചുറ്റിക്കാണുന്ന വിഡിയോ ഷെഡ് അക്വേറിയം അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്. വെല്ലിങ്ടൺ എന്ന റോക്ഹോപ്പർ വിഭാഗത്തിൽ പെട്ട പ്രായം കൂടിയ പെൻഗ്വിൻ, ബേലുഗ വൈൽസ് ഇനത്തിൽ പെട്ട തിമിംഗലത്തെ സന്ദർശിക്കുന്ന വിഡിയോ ഇരുപത് ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്.
പെൻഗ്വിൻ വർഗത്തെ ഇതുവരെ കാണാൻ സാധ്യതയില്ലാത്ത തിമിംഗലമാണ് ബെലുഗ. കാരണം ഉത്തരാർധ ഗോളത്തിലെ ജീവിയാണ് അവ. എന്തായാലും വെല്ലിങ്ടണെ കണ്ട അദ്ഭുതവും അങ്കലാപ്പും ബെലുഗയുടെ മുഖത്ത് വ്യക്തമാണ്. ആരാണ് ഗ്ലാസിനപ്പുറത്ത് നിന്ന് തുറിച്ച് നോക്കുന്നതെന്ന ഭാവത്തിൽ വെല്ലിങ്ടണും കുറേ നേരം ബെലുഗയെ നോക്കി നിന്നു. നേരത്തെ ആമസോൺ റൈസിങ്ങിലെ മത്സ്യങ്ങളെയും വെല്ലിങ്ടൺ സന്ദർശിച്ചിരുന്നു. ആ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കെയർടേക്കർമാരുടെ കൂടെയായിരുന്നു പെൻഗ്വിെൻറ അക്വേറിയം വിസിറ്റ്. ഇങ്ങനെ ചെയ്യുന്നതിന് ഷെഡ് അക്വേറിയം അധികൃതരുടെ പക്കൽ വ്യക്തമായ കാരണങ്ങളുമുണ്ട്. നിലവിൽ സന്ദർശകരൊന്നുമില്ലാത്ത സാഹചര്യത്തിൽ അവിടെയുള്ള ജീവികൾക്ക് ആനന്ദമേകാനാണ് കെയർടേക്കർമാർ ഇതുപോലുള്ള വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുന്നത്. വിവിധ കളികളും ഭക്ഷണവും അനുഭവങ്ങളും നൽകി അവരെ സജീവമാക്കും. അവരുടെ ആവാസ വ്യവസ്ഥയിലേത് പോലെയുള്ള സ്വാഭാവിക പെരുമാറ്റത്തിലേക്ക് ജീവികളെ കൊണ്ടുവരാനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ പറഞ്ഞു.
Penguins in the Amazon?!
— Shedd Aquarium (@shedd_aquarium) March 15, 2020
Some of the penguins went on a field trip to meet other animals at Shedd. Wellington seemed most interested in the fishes in Amazon Rising! The black-barred silver dollars also seemed interested in their unusual visitor. pic.twitter.com/KgYWsp5VQD
The adventure continues!
— Shedd Aquarium (@shedd_aquarium) March 16, 2020
This morning, Edward and Annie explored Shedd’s rotunda. They are a bonded pair of rockhopper penguins, which means they are together for nesting season. Springtime is nesting season for penguins at Shedd, and this year is no different! (1/3) pic.twitter.com/VdxN3oQAfe
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.